TopTop
Begin typing your search above and press return to search.

മദ്യവില വര്‍ധന: ചെന്നിത്തലയുടെ ആരോപണം പതിവ് പുകമറ സൃഷ്ടിക്കാനെന്ന് ടി. പി രാമകൃഷ്ണന്‍

മദ്യവില വര്‍ധന: ചെന്നിത്തലയുടെ ആരോപണം പതിവ് പുകമറ സൃഷ്ടിക്കാനെന്ന് ടി. പി രാമകൃഷ്ണന്‍

മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമെന്ന് എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ നൂറ് കോടി രൂപയുടെ അഴിമതിയുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഏത് ഭരണകാലത്തായാലും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡാണ്. മദ്യത്തിന്റെ വാങ്ങല്‍ വില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ്. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച നയം തന്നെയായാണിത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് പരിഗണിച്ചാണ് വില കൂട്ടി നല്‍കുന്നത്. നിര്‍മ്മാണ ചെലവിന് ആനുപാതികമായി വിലവര്‍ദ്ധിപ്പിച്ച് നല്‍കാതിരുന്നാല്‍ ഗുണനിലവാരമുള്ള മദ്യത്തിന്റെ ലഭ്യത ഇല്ലാതാകും. മദ്യത്തിന്റെ വിതരണത്തിലുണ്ടാവുന്ന കുറവ് വ്യാജ മദ്യത്തിന്റെയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെയും വ്യാപനത്തിനും കാരണമാകും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് പതിവുപോലെ പുകമറ സൃഷ്ടിക്കാന്‍ ഒരാരോപണം കൂടി ഉന്നയിക്കുക മാത്രമാണ് ചെയ്തത്. മുന്‍ഗവണ്‍മെന്റിന്റെ കാലത്തെ അനുഭവങ്ങള്‍ മനസ്സില്‍ തികട്ടിവരുന്നുണ്ടാകാം. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തെ ശീലങ്ങള്‍ വെച്ച് ഈ ഗവണ്‍മെന്റിനെ അളക്കേണ്ട. അന്നത്തെ മന്ത്രിമാരുടെ നിലപാടും നടപടികളുമായി ഈ ഗവണ്‍മെന്റിനെ താരതമ്യപ്പെടുത്തേണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.


Next Story

Related Stories