മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ നൂറ് കോടി രൂപയുടെ അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. മദ്യവിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണം, മദ്യക്കമ്പനികള്‍ക്ക് അനധികൃതമായി ലാഭമുണ്ടാക്കാനാണ് മദ്യവിലവര്‍ധനയെന്നും ബെവ്കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.
ബെവ്കോയെ കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുഡിഎഫ് നടത്തിയ കുംഭകോണങ്ങളുടെ കുംഭമേള ജനം മറന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.