TopTop
Begin typing your search above and press return to search.

ബലാത്സംഗികളെ പൊതുസ്ഥലത്ത് തല്ലിക്കൊല്ലണം, ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച്‌ ജയ ബച്ചന്‍ രാജ്യസഭയില്‍

ബലാത്സംഗികളെ പൊതുസ്ഥലത്ത് തല്ലിക്കൊല്ലണം, ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച്‌ ജയ ബച്ചന്‍ രാജ്യസഭയില്‍

ബലാത്സംഗം ചെയ്യുന്നവരെ നാട്ടുകാര്‍ പൊതുസ്ഥലത്ത് വച്ച്‌ തല്ലിക്കൊല്ലണമെന്ന് അഭിപ്രായപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി രാജ്യസഭ എംപിയും നടിയുമായ ജയ ബച്ചന്‍. രാജ്യസഭയിലാണ് ജയ ബച്ചന്‍ വിവാദ പ്രസംഗം നടത്തിയത്. ഹൈദരാബാദില്‍ മൃഗ ഡോക്ടറായ യുവതിയെ ഒരു സംഘം അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധമുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലകളെ ന്യായീകരിക്കുന്ന തരത്തില്‍ ജയ ബച്ചന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്.

ബലാത്സംഗം ചെയ്യുന്നവരെ പൊതുസ്ഥലത്ത് കൊണ്ടുവന്ന് നിര്‍ത്തി തല്ലിക്കൊല്ലണം എന്നാണ് ജയ ബച്ചന്‍ അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശങ്ക രേഖപ്പെടുത്തി. സ്ത്രീകള്‍ക്കെതിരെ അതിക്രമ കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹൈദരാബാദ് ബലാത്സംഗം രാജ്യത്തിനാകെ അപമാനവും വേദനയുമുണ്ടാക്കി. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണം - രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹൈദരാബാദ് ബലാത്സംഗക്കൊല ഉന്നയിക്കപ്പെട്ടു. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്കയുണ്ട് എന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.


Next Story

Related Stories