Top

പ്രകോപനങ്ങൾ പാടില്ല, നബിദിനാഘോഷങ്ങൾക്കായി കാസറഗോഡ് നിരോധനാജ്ഞയിൽ ഇളവ്

പ്രകോപനങ്ങൾ പാടില്ല, നബിദിനാഘോഷങ്ങൾക്കായി കാസറഗോഡ്   നിരോധനാജ്ഞയിൽ ഇളവ്

അയോധ്യ ഭൂമിതർക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന പശ്ചാത്തലത്തിൽ കാസറഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയിൽ‌ ഇളവ്. നബിദിനാഘോഷത്തിന്റെ ഭാഗമായാണ് ഇളവ്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇളവുകള്‍ നല്‍കുന്നതായാണ് അറിയിപ്പ്. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗ നിര്‍ദ്ദേശങ്ങൾ ഉൾ‌പ്പെടെ തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്റ്റേഷന്‍ പരിധികളിലാണ് തിങ്കളാഴ്ച അര്‍ധ രാത്രിവരെ 144 പ്രഖ്യാപിച്ചിരുന്നത്. എന്നാൽ‌ വിദി വന്നതിന് പിന്നാലെ നബിദിനാഘോഷങ്ങൾക്കായി കളക്ടർ നിബന്ധനകളോടെ ഇളവ് നൽകുകയായിരുന്നു. വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് നടപടിയെന്നും കളക്ടർ വ്യക്തമാക്കുന്നു.

1. കാല്‍ നടയായി നബിദിന റാലി അനുവദിക്കും,

2. റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്

3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല

4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല

5. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ് എന്നിങ്ങനെയാണ് നിബന്ധനകൾ‌. ‌


അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കാസറഗോഡ് അഞ്ച് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കുകയും പൊലീസ് പട്രോളിളങ്ങ് ശക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും പൊലീസ് സംരക്ഷണം ഉറപ്പാക്കിയിരുന്നു.

‌‌



Next Story

Related Stories