TopTop
Begin typing your search above and press return to search.

"ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല, പങ്കാളികളേയുള്ളൂ": റിമ കല്ലിങ്ങൽ

ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല, പങ്കാളികളേയുള്ളൂ: റിമ കല്ലിങ്ങൽ

ഫെമിനിസ്റ്റുകളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾക്ക് മറുപടിയുമായി റിമ കല്ലിങ്ങൽ. ഫെമിനിസ്റ്റ് ആശയഗതിയിലേക്ക് മാറാൻ സാധിച്ച തങ്ങളെപ്പോലുള്ളവർക്ക് പരമ്പരാഗതമായ ഭാര്യഭർതർതൃ ബന്ധത്തിൽ നിന്നും മാറി നടക്കാൻ കഴിയുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് റിമയുടെ പോസ്റ്റ്. തങ്ങൾക്ക് 'ഭർത്താക്കൻമാർ' ഇല്ലെന്നും പകരം പങ്കാളികളാണുള്ളതെന്നും റിമ പറയുന്നു. അതും തങ്ങൾക്ക് ആവശ്യമാണെന്ന് തോന്നിയപ്പോൾ സ്വയം തെരഞ്ഞെടുക്കാനുള്ള സവിശേഷാധികാരം തങ്ങൾക്ക് പ്രകടിപ്പിക്കാനായെന്നും അവർ അഭിമാനത്തോടെ കുറിച്ചു.

"Yeah. ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല. ഞങ്ങൾക്ക് പങ്കാളികളാണ് ഉള്ളത്. അതും ഞങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ഞങ്ങൾക്ക് ആവശ്യമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ തെരഞ്ഞെടുത്ത പങ്കാളികൾ," അവർ ഫേസ്ബുക്കിൽ കുറിച്ചു.

വലിയ ചർച്ചയാണ് ഈ പോസ്റ്റിനുമേൽ നടന്നുകൊണ്ടിരിക്കുന്നത്. ഫെമിനിസ്റ്റുകളെ എതിർക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മിൽ വാക്പോര് നടക്കുന്നുണ്ട്. #showthemhowitsdone എന്ന ഹാഷ്ടാഗോടെയാണ് റിമയുടെ പ്രതികരണം.


നേരത്തെ, വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍ എത്തിയിരുന്നു. 'അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ റിമ നടത്തിയ നീക്കം ഫെമിനിസ്റ്റുകൾക്കിടയിൽ വലിയതോതിൽ ഏറ്റെടുക്കപ്പെടുകയുമുണ്ടായി.


Next Story

Related Stories