TopTop
Begin typing your search above and press return to search.

'വിധി ജയമോ തോൽവിയോ ആയി കാണരുത്': മോഹൻ ഭഗവത്

വിധി ജയമോ തോൽവിയോ ആയി കാണരുത്: മോഹൻ ഭഗവത്

ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി ഭൂതകാലം മറന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി വിജയമോ തോൽവിയോ ആയി എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിക്ക് പിന്നാലെ ഡല്‍ഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‌‌‌

“ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ പൗരന്മാരാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളുമല്ല. സമൂഹത്തിൽ സമാധാനവും ഐക്യവും കാത്തുസൂക്ഷിച്ചതിന് എല്ലാവരോടും നന്ദി പറയുകയാണ്. ഈ സ്ഥിതിഗതികൾ ഇങ്ങനെ തന്നെ തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. മുമ്പ് നടന്ന കാര്യങ്ങളെല്ലാം മറന്ന് അയോധ്യയിലെ രാമ ജന്മ ഭൂമിയിൽ മഹാക്ഷേത്രം പണിയാൻ നാമെല്ലാവരും ഒത്തുചേരണം, സുപ്രീം കോടതി വിധി വിജയമോ തോൽവിയോ ആയി എടുക്കരുത്' മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

സുപ്രീം കോടതിഅഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് . ഇതിനായി ട്രസ്റ്റ് രൂപികരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റിൽ നിർമോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ബാബ്റി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിന്‍റെ അവശിഷ്ടത്തിന് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഇതിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നിർണയിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാൽ പോലും കോടതിയ്ക്ക് അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നൽകാൻ കഴിയില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.

അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി ട്രസ്റ്റ് രൂപികരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റിൽ നിർമോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

Next Story

Related Stories