Top

ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയും റിജോഷിന്റെ ഭാര്യയും വിഷം കഴിച്ചു, രണ്ടര വയസുള്ള മകള്‍ മരിച്ച നിലയില്‍

ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയും റിജോഷിന്റെ ഭാര്യയും വിഷം കഴിച്ചു, രണ്ടര വയസുള്ള മകള്‍ മരിച്ച നിലയില്‍

ഇടുക്കി ശാന്തന്‍പാറ റിജോഷ് വധക്കേസിലെ പ്രതി വാസിമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിജോഷിന്റെ രണ്ടര വയസുള്ള മകളെ മരിച്ച നിലയിലും കണ്ടെത്തി. മുംബൈ പന്‍വേലില്‍ സ്വകാര്യ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിക്ക് വിഷം നല്‍കിയതിന ശേഷമാണ് ഇവര്‍ വിഷം കഴിച്ചതെന്ന കരുതുന്നു. വാസിമിന്റേയും ലിജിയുടേയും നില ഗുരുതരമായി തുടരുന്നു. ലോഡ്ജ് മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്‍വേല്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ്, ലോഡ്ജിലെത്തി ഇവരെ പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്ന, ഇവര്‍ ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വാസീം വീഡിയോ മെസേജ് അയയ്ക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്ന മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവരം ലഭിച്ച ഉടന്‍ ഇവര്‍ക്ക് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ പനവേല്‍ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിയിട്ടുണ്ട്. കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്ത വാസിമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച നെടുംങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ഫഹദിനെ റിമാന്റ് ചെയ്തു. ശാന്തൻപാറയിലെ റിസോര്‍ട്ട് ജീവനക്കാരന്‍ റിജോഷിനെ ഒക്ടോബര്‍ 31നാണ് കാണാതായത്. നവംബര്‍ ഒന്നിന് ബന്ധുക്കള്‍ നല്‍കിയ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാല് മുതല്‍ റിജോഷിന്റെ ഭാര്യ ലിജി, ഫാം ഹൗസ് മാനേജര്‍ വസീം എന്നിവര്‍ ഒളിവില്‍ പോവുകയായിരുന്നു.


Next Story

Related Stories