TopTop
Begin typing your search above and press return to search.

പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ സഹപാഠികള്‍ തൂങ്ങി മരിച്ച നിലയില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ സഹപാഠികള്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂരില്‍‍ സഹപാഠികളായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ഒന്നിച്ച്‌ തൂങ്ങി മരിച്ച നിലയില്‍. ചെമ്ബിലോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ വിദ്യാര്‍ഥികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലമുണ്ടയിലെ അഞ്ജലി അശോകിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചവരെ ഇരുവരും സ്കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വീട്ടിലേക്കു പോകുകയായിരുന്നു. മുകളിലെ മുറിയില്‍ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ പരിശോധിച്ചപ്പോഴായിരുന്നു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചയിലേക്ക് മാറ്റി.


Next Story

Related Stories