Top

റോഡരികില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് മരണം

റോഡരികില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് മരണം

ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്ക് നേരേക്ക് ബസ് പാഞ്ഞുകയറി ഏഴ് പേര്‍ മരിച്ചു. നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബുലന്ദേശ്വറിലെ നരൗരഘട്ടിലേക്കുള്ള തീര്‍ത്ഥാനത്തിലായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗംഗയിലിറങ്ങി കുളിച്ച ശേഷം റോഡരികില്‍ വിശ്രമിക്കുകയായിരുന്നു ഇവരെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈഷ്ണവ ദേവീ ക്ഷേത്രത്തില്‍ നിന്നും മടങ്ങിവരുന്ന തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.


Next Story

Related Stories