TopTop

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-ബാപ്സ സഖ്യത്തിന് ജയം; എബിവിപിക്ക് ഒരു സീറ്റുമില്ല

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-ബാപ്സ സഖ്യത്തിന് ജയം; എബിവിപിക്ക് ഒരു സീറ്റുമില്ല

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്‌ഐ - ബാപ്‌സ (ബിര്‍സ, അംബേദ്കര്‍, ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) സഖ്യത്തിന് മികച്ച വിജയം. സര്‍വകലാശാലയില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് ഈ വിജയം. അഞ്ച് സ്റ്റുഡന്റ്‌സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റുകളില്‍ നാലും എസ്എഫ്‌ഐ സഖ്യം നേടി. എബിവിപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല.

സ്‌കൂള്‍ ഓഫ് ലാംഗ്വേജ്‌സില്‍ എബിവിപിയുടെ ദീപക്കിനെ എസ്എഫ്‌ഐയുടെ ചിത്തരഞ്ജന്‍ കുമാര്‍ പരാജയപ്പെടുത്തി. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ബാപ്‌സയുടെ ദിവാന്‍ അഷ്‌റഫ് എബിവിപിയുടെ പ്രാചി റാവലിനെ തോല്‍പ്പിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എല്‍ഡിഎസ്എഫിന്റെ പ്രാചി ലോഖന്ദെ എബിവിപിയുടെ രമ ജാജുലയെ പരാജയപ്പെടുത്തി. സ്‌കൂള്‍ ഓഫ് ലൈബ്രറി സയന്‍സില്‍ എസ്എഫ്‌ഐ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ ജയിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയികളെ അഭിനന്ദനമറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷ് രംഗത്തെത്തി.




Next Story

Related Stories