TopTop
Begin typing your search above and press return to search.

നാലുനില ഓഫീസ് കെട്ടിടം കൊവിഡ് ക്വാറന്റൈന്‍ സെന്ററിന് വിട്ടുകൊടുത്ത് ഷാരൂഖ് ഖാന്‍

നാലുനില ഓഫീസ് കെട്ടിടം കൊവിഡ് ക്വാറന്റൈന്‍ സെന്ററിന് വിട്ടുകൊടുത്ത് ഷാരൂഖ് ഖാന്‍

കൊവിഡ് 19നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയിലെ തന്റെ നാല് നില ഓഫീസ് കെട്ടിടം ക്വാറന്റൈന്‍ സെന്ററാക്കാന്‍ വിട്ടുകൊടുത്ത് നടന്‍ ഷാരൂഖ് ഖാന്‍. തന്റെയും ഭാര്യ ഗൗരിയുടേയു പേഴ്‌സണല്‍ ഓഫീസുകൾ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഷാരൂഖ്, ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബിഎംസി) വി്ട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. ഇന്ന് രാവിലെ ബിഎംസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാനും ഭാര്യയ്ക്കും കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു.


ഷാരൂഖിനെ പ്രശംസ കൊണ്ട് മൂടുകയാണ് ട്വിറ്റര്‍ സ്വദേശ് സിനിമയിലെ മോഹന്‍ ഭാര്‍ഗവ എന്ന കഥാപാത്രമായി ഷാരൂഖ് അഭിനയിക്കുകയായിരുന്നില്ല എന്നും ഷാരൂഖ് യഥാര്‍ത്ഥത്തില്‍ അയാള്‍ തന്നെയാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. നേരത്തെ പ്രധാനമന്ത്രിയുടെ പിഎം കെയേര്‍സ് ഫണ്ടിലേയ്്ക്ക് ഷാരൂഖ് ഖാന്‍ പണം നല്‍കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും ഷാരൂഖ് ഖാന്‍ സംഭാവന നല്‍കിയിരുന്നു. പശ്ചിമ ബംഗാളിന്റെ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാന്‍ ബംഗാളിന് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിനും മഹാരാഷ്ട്രയ്ക്കും 50,000 പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്പ്‌മെന്റ്) കിറ്റുകളും മുംബൈയില്‍ 5500 കുടുംബങ്ങള്‍ക്ക് ഭക്ഷണവും നല്‍കുമെന്ന് ഷാരൂഖ് അറിയിച്ചിട്ടുണ്ട്.


Next Story

Related Stories