Top

തൃശ്ശൂരിൽനിന്ന് കാണാതായ ആറ് പെൺകുട്ടികളെ കൊല്ലത്ത് കണ്ടെത്തി

തൃശ്ശൂരിൽനിന്ന് കാണാതായ ആറ് പെൺകുട്ടികളെ കൊല്ലത്ത് കണ്ടെത്തി

തൃശൂര്‍ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. തൃശൂരില്‍ നിന്നും പ്രത്യേക പൊലീസ് സംഘം പെണ്‍കുട്ടികളെ കൊണ്ടുവരാനായി കൊല്ലത്തേക്ക് തിരിച്ചു

തൃശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി,അയ്യന്തോള്‍, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥിനികളുമായിരുന്നു. എല്ലാവരും ഒരുമിച്ചാണോ പോയത്, ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാണോ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വ്യത്യസ്ത പരാതികളായിരുന്നു നല്‍കിയിരുന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു സംഘമായാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. മറ്റു ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് പെണ്‍കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെയോടെ കൊല്ലത്ത് നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.


Next Story

Related Stories