TopTop
Begin typing your search above and press return to search.

മലപ്പുറത്ത് ഇന്നലെ മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കോവിഡ്, സംസ്ഥാനത്ത് ഇന്ന് ആറ് മരണം

മലപ്പുറത്ത് ഇന്നലെ മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കോവിഡ്, സംസ്ഥാനത്ത് ഇന്ന് ആറ്  മരണം

ഇടുക്കി,എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ചവരിൽ ഇന്ന് വന്ന പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയാണ് മരണസംഖ്യ ആറിലേക്കെത്തിയത്.

ഇടുക്കി തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ (58) ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) എന്നിവരാണ് തെക്കൻ കേരളത്തിൽ കോവിഡ് മൂലം മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിൽസയിലിരിക്കെയായിരുന്നു ഗോപിയുടെ മരണം.

കാസറഗോഡ് രണ്ട് കണ്ണൂരിൽ ഒരാള്‍ മലപ്പുറം സ്വദേശിയുടെ 11 മാസം പ്രായമായ കുഞ്ഞുമാണ് മലബാർ ജില്ലകളിൽ ഇന്നത്തെ കോവിഡ് മരണങ്ങൾ. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് മരണ ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പനിബാധിച്ച് ചികിൽസയിലിരിക്കെയാണ് ഇന്നലെ കുഞ്ഞ് മരണമടഞ്ഞത്.

പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ചക്കരയ്ക്കല്‍ സ്വദേശി സജിത്തി(41)ന്റെ മരണമാണ് കണ്ണൂരിലെ കോവിഡ് കേസ്. ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം.

കാസര്‍കോട് തൃക്കരിപ്പൂരും ഉപ്പളയിലുമാണ് മറ്റ് രണ്ട് മരണങ്ങൾ. തൃക്കരിപ്പൂർ സ്വദേശി ഹസൈനാര്‍ ഹാജി, ഉപ്പള സ്വദേശി ഷെഹര്‍ബാനു എന്നിവർ ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലായ് 28 നാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.


Next Story

Related Stories