Top

അമ്മയെ കൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

അമ്മയെ കൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലം നീതി നഗറിൽ ഹൗസ് നമ്പർ 70 യിലെ സാവിത്രി എന്ന 71 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മകൻ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനെ കൊന്ന കേസിലും സുനിൽ പ്രതിയാണ്.

സാവിത്രിയെ കാണുന്നില്ലെന്നു കഴിഞ്ഞ മാസം 12നു മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായാറാഴ്ച രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപമാണ് ഒന്നരമാസത്തിലേറേ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൂട്ടുപ്രതിയെന്നു സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടൻ ഒളിവിലാണ്.



Next Story

Related Stories