TopTop
Begin typing your search above and press return to search.

സ്പ്രിംഗ്ലറില്‍ അവ്യക്തത, നിലപാട് കടുപ്പിച്ച്‌ സിപിഐ, ഐടി സെക്രട്ടറി കാനത്തെ സന്ദര്‍ശിച്ചു

സ്പ്രിംഗ്ലറില്‍ അവ്യക്തത, നിലപാട് കടുപ്പിച്ച്‌ സിപിഐ, ഐടി സെക്രട്ടറി കാനത്തെ സന്ദര്‍ശിച്ചു

സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമ്ബോള്‍ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ സിപിഐ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിവാദത്തില്‍ മുഖ്യന്ത്രിക്ക് ഒപ്പം നില്‍ക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിനും പിന്നാലെയാന് സര്‍ക്കാറിലെ പ്രധാന സഖ്യകക്ഷി ശക്തമായ അതൃപ്തി രേഖപ്പെടുത്തുന്നത്. ഇതോടെ വിഷയത്തില്‍ സ്വീകരിച്ച നിലപാട് സിപിഐയെ ബോധ്യപ്പെടുത്താനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചു.

സ്പ്രിംഗ്ലര്‍ കരാറില്‍ അവ്യക്ത ഉണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് എകെജി സെന്‍റിലെത്തി ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് കാനം നിലപാട് അറിയിക്കുകയായിരുന്നു.

ഇതോടെ, സംഭവത്തില്‍ വിശദീകരണവുമായി ഐടി സെക്രട്ടറി ശിവശങ്കരന്‍ തന്നെ കാനം രാജേന്ദ്രനെ കണ്ടതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. സിപിഐ ആസ്ഥാനത്തെത്തിയായിരുന്നു ഐടി സെക്രട്ടറി കാനവുമായി കൂടിക്കാഴ്ച നടത്തിയ ഐടി സെക്രട്ടറി കരാര്‍ സാഹചര്യങ്ങളെല്ലാം കാനത്തോട് വിശദീകരിച്ചെന്നാണ് വിവരം.

വ്യക്തികളുടെ വിവരങ്ങള്‍ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമാണ് സ്പ്രിംഗ്ലര്‍ കരാര്‍ എന്നും. മന്ത്രിസഭയെ അറിയിക്കാതെ വിഷത്തില്‍ തീരുമാനം ശരിയല്ലെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന പ്രധാന വാദങ്ങള്‍. മന്ത്രി സഭായോഗം വിഷയം പരിഗണിച്ചിരുന്നെങ്കില്‍ സിപിഐ മന്ത്രിമാര്‍ ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്നുമാണ് കാനം കോടിയേരിക്ക് മുന്നില്‍ ഉയര്‍ത്തിയ വാദങ്ങള്‍. കൂടാതെ, കരാര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories