TopTop
Begin typing your search above and press return to search.

സ്പ്രിംഗ്‌ളർ: സര്‍ക്കാറിന്റെത് അവസാനം വരെ പിടിച്ച് നിൽക്കുന്ന കള്ളന്റെ തന്ത്രമെന്ന് ചെന്നിത്തല

സ്പ്രിംഗ്‌ളർ: സര്‍ക്കാറിന്റെത് അവസാനം വരെ പിടിച്ച് നിൽക്കുന്ന കള്ളന്റെ തന്ത്രമെന്ന് ചെന്നിത്തല

കൊവിഡ് വിവരശേഖരണത്തിൽ നിന്നും സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് വ്യക്തമാത്തി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഭവം പ്രതിപക്ഷം ഉന്നയിച്ച് ആരോപണങ്ങൾ ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. വിഷയത്തില്‍ സർക്കാർ പയറ്റിയത് അവസാനം വരെ പിടിച്ച് നിൽക്കുന്ന കള്ളന്റെ തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കരാർ‌ തുടർന്ന് പോയിരുന്നെങ്കിൽ അമേരിക്കൻ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കൈമാറുമായിരുന്നു. ഈ വിവരങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ ഇത് ഇടതുപക്ഷം ഉപയോഗിച്ചേനെ. പാർട്ടി തലങ്ങളിൽ പോലും ചർച്ച ചെയ്യാതെയാണ് സർക്കാർ ഇടപാടുമായി മുന്നോട്ട് പോയത്.

ഇതുമായി ബന്ധപ്പെട്ട എല്ലാം എല്ലാം രഹസ്യവും നിഗൂഢവും ആയിരുന്നു. അഴിമതി ചൂണ്ടികാട്ടിയ ശേഷമാണ് സി-ഡിറ്റ് രംഗത്ത് വരാൻ തയ്യാറായത്. ഹൈക്കോടതി വിധി ഡാറ്റാ സുരക്ഷ ഉറപ്പാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


Next Story

Related Stories