Top

ഇന്ന് 'സുവർണാവസര പ്രസംഗ'ത്തിന്റെ വാർഷികദിനം; മിസോറം ഗവർണറായി ചുമതലയേറ്റ് ശ്രീധരൻ പിള്ള

ഇന്ന് സുവർണാവസര പ്രസംഗത്തിന്റെ വാർഷികദിനം; മിസോറം ഗവർണറായി ചുമതലയേറ്റ് ശ്രീധരൻ പിള്ള

അഡ്വ. പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി ചുമതലയേറ്റത് 'സുവർണാവസര' പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ. ഒരു വർഷം മുമ്പ് ഇതേ ദിവസത്തിലാണ് (2018 നവംബർ 5) ശ്രീധരൻപിള്ളയുടെ വിഖ്യാതമായ 'സുവർണാവസര പ്രസംഗം' പുറത്തു വന്നത്. ശബരിമല ബിജെപിക്ക് ഒരു സുവർണാവസരമാണ് തുറന്നിട്ടിരിക്കുന്നത് എന്നായിരുന്നു യുവമോർച്ചയുടെ ഒരു പരിപാടിയിൽ പിള്ളയുടെ പ്രസംഗം. ബിജെപി മുമ്പോട്ടു വെച്ച അജണ്ടയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ അതേ പരിപാടിയിൽ പങ്കെടുത്ത ആരോ പകർത്തി പുറത്തു വിടുകയായിരുന്നു.

ഈ വീഡിയോ പുറത്തുവന്നതിന്റെ വാർഷികദിനത്തിൽ തന്നെയാണ് ശ്രീധരൻ പിള്ളയ്ക്ക ഉന്നതമായ ഒരു സ്ഥാനലബ്ധിയുണ്ടായതെന്നത് ശ്രദ്ധേയമാണ്. ഇതായിരുന്നോ ശ്രീധരൻപിള്ള പറഞ്ഞ 'സുവർണാവസരം' എന്ന ചോദ്യത്തോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍.


Next Story

Related Stories