TopTop

ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരിച്ചെത്തുന്നു, നിയമനം ആരോഗ്യവകുപ്പിൽ

ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരിച്ചെത്തുന്നു, നിയമനം ആരോഗ്യവകുപ്പിൽ

മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടക്കേസിൽ നടപടി നേരിട്ട മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുക്കുന്നു. ശ്രീറാമിനെതിരെ തെളിവില്ലെന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ആരോഗ്യ വകുപ്പിലായിരിക്കും നിയമനമെന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

കോടതി വിധി വരുംവരെ സർവീസിൽ നിന്നും പുറത്ത് നിർത്തേണ്ടതില്ലെന്നാണ് സർക്കാറിന്റെയും നിലപാടെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച തിരുമാനം വരും ദിവസങ്ങളിൽ തന്നെ പുറത്ത് വരുമെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അരോഗ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയായിട്ടായിരിക്കും നിയമനമെന്നാണ് വിവരം. എന്നാൽ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഓഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിലെ ആരോപണം. ശ്രീറാം വെങ്കിട്ടരാമന്‍ കേസിലെ ഒന്നാം പ്രതിയാണ്. കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ കാറിലുണ്ടാവുകയും ചെയ്തിരുന്ന വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി.


Next Story

Related Stories