TopTop
Begin typing your search above and press return to search.

മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍; അപകട സമയത്ത് കാറോടിച്ചതും താനല്ലെന്ന് വിശദീകരണം

മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍; അപകട സമയത്ത് കാറോടിച്ചതും താനല്ലെന്ന് വിശദീകരണം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ അറുപത് ദിവസം കൂടി നീട്ടി. അപകട സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്നും മദ്യപിച്ചിരുന്നില്ലെന്നുമുള്ള ശ്രീറാമിന്റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീര്‍ മരിച്ചത്. അപകടത്തിന് ശേഷം ശ്രീറാം തെറ്റായ മൊഴിയാണ് നല്‍കിയതെന്നും പറയുന്നു. സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാ കാര്യങ്ങളുടെ നിഷേധിക്കുന്നതാണ് ശ്രീറാമിന്റെ മറുപടി.

മദ്യലഹരിയില്‍ വാഹനോടിച്ചിട്ടില്ലെന്നും വ്യാജരേഖ ചമച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ മറുപടി. തന്റെ വിശദീകരണം തള്ളുകയാണെങ്കില്‍ നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാക്കണമെന്നും മറുപടിയില്‍ പറയുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈമാസം നാലിന് ചേര്‍ന്ന സമിതി സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടുന്നത്.

എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ചില ഫോറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തത്.


Next Story

Related Stories