TopTop
Begin typing your search above and press return to search.

തിരുവഞ്ചൂർ സേവാഭാരതി കേന്ദ്രത്തില്‍ പോയതെന്തിന്? ആരോപണങ്ങളും വിശദീകരണവും

തിരുവഞ്ചൂർ സേവാഭാരതി കേന്ദ്രത്തില്‍ പോയതെന്തിന്? ആരോപണങ്ങളും വിശദീകരണവും

"ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; കോണ്‍ഗ്രസ് - ആര്‍എസ്എസ് / ബിജെപി ബന്ധത്തിന് പുതിയ തെളിവ്" കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ നടന്ന പ്രചാരണങ്ങളിലെ പ്രധാന ആരോപണമായിരുന്നു ഇത്. സിപിഎമ്മിലെ ജനപ്രതിനിധികളും മുന്‍ എംഎല്‍എമാരുമുള്‍പ്പെടെ പങ്കുവച്ച ഫോട്ടോയിലെയും കുറിപ്പിലെയും പ്രധാന ഉള്ളടക്കം ഇതായിരുന്നു.

ആര്‍എസ്എസ് സ്ഥാപക നേതാക്കളായ ഗോള്‍വാള്‍ക്കര്‍, ഹെഡ്ഗെവാര്‍ എന്നിവരുടെ ഫോട്ടോ പതിച്ച ഒരു ഹാളില്‍ തിരുവഞ്ചൂര്‍ ഇരിക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രഹസ്യ ചര്‍ച്ച നടത്തി എന്നായിരുന്നു ഈ ഫോട്ടോ പങ്കുവച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി ഓണ്‍ലൈനില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത.

പനച്ചിക്കാട് പഞ്ചായത്തിലെ നേതാക്കളെ ശനിയാഴ്ച രാവിലെ തിരുവഞ്ചൂര്‍ പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ സേവാഭാരതി ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി എന്നും കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എബിസണ്‍ കെ എബ്രഹാം എന്നിവരും തിരുവഞ്ചൂരിനൊപ്പം യോഗത്തില്‍ പങ്കെടുത്തു; പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു എന്നുമായിരുന്നു വാര്‍ത്ത.

ഇതിനൊപ്പമായിരുന്നു മുന്‍ നേമം എംഎല്‍എ വി ശിവന്‍കുട്ടി ഉള്‍പ്പെടെ പരിഹാസവുമായി രംഗത്ത് എത്തിയത്. കൂടണയും വരെ കൂടെയുണ്ട്... ''കൂട് '' സംഘപരിവാര്‍ കാര്യാലയത്തിനുള്ളിലാണെന്ന് മാത്രം...!. നേമം മണ്ഡലത്തിലെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ മാത്രമല്ല തങ്ങള്‍ക്ക് ' പിടിപാടുള്ളത് ' എന്ന് കോണ്‍ഗ്രസ്സ് തെളിയിച്ചു... എന്നും ശിവന്‍കുട്ടി ആരോപിച്ചു.'

കൂടണയും വരെ കൂടെയുണ്ട്... '' കൂട് '' സംഘപരിവാർ കാര്യാലയത്തിനുള്ളിലാണെന്ന് മാത്രം...! നേമം മണ്ഡലത്തിലെ RSS കാര്യാലയങ്ങളിൽ മാത്രമല്ല തങ്ങൾക്ക് " പിടിപാടുള്ളത് " എന്ന് കോൺഗ്രസ്സ് തെളിയിച്ചു...

Posted by V Sivankutty on Saturday, October 17, 2020

സംഭവം വിവാദമായതോടെ പ്രതികരണവുമായി തിരുവഞ്ചൂര്‍ തന്നെ രംഗത്ത് എത്തി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെത്തിയിരുന്നു എന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു എന്നുമാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. ആരോപണങ്ങളെയും പ്രചാരങ്ങളെയും പരാമര്‍ശിക്കാതെ താനെന്തിനാണ് ക്ഷേത്രത്തില്‍ എത്തിയതെന്നായിരുന്നു തിരുവഞ്ചൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തുന്ന...

Posted by Thiruvanchoor Radhakrishnan on Saturday, October 17, 2020

'പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരുക്കിയ സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. ബാബുകുട്ടി ഈപ്പന്‍, പനച്ചിക്കാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ.എബിസണ്‍ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി' എന്നായിരുന്നു കുറിപ്പ്.


Next Story

Related Stories