TopTop
Begin typing your search above and press return to search.

കൊല്ലത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ബസ്സുകളുടെ അപകടകരമായ അഭ്യാസപ്രകടനം, ദൃശ്യങ്ങൾ പുറത്ത്

കൊല്ലത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍  ടൂറിസ്റ്റ് ബസ്സുകളുടെ അപകടകരമായ അഭ്യാസപ്രകടനം, ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും അഞ്ചലിലും സ്കൂൾ മൈതാനത്ത് ടൂറിസ്റ്റ് ബസ്സുകളുടെ അപകടരമായ രീതിയിലുള്ള അഭ്യാസപ്രകടനം. കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലും അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലുമാണ് നിയമങ്ങൾ കാറ്റിൽ പറത്തി ബസ്സുകൾ വട്ടം കറക്കിയും വേഗത്തിലോടിച്ചും പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നവംബര്‍ 24ന് കൊട്ടാരക്കരയിലുണ്ടായ സംഭവത്തിന് പിന്നാലെയാണ് അഞ്ചലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്.

വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസും കാര്‍, ബൈക്ക് എന്നിവയും കൊട്ടാരക്കരയിലെ സ്‌കൂള്‍ഗ്രൗണ്ടില്‍ അപകടകരകമായ വിധത്തില്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ടൂറിസ്റ്റ് ബസിനെക്കുറിച്ച് അന്വേഷിക്കുകയും വാഹനം കൊട്ടാരക്കരയിലേയ്ക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കരയിലെ വിദ്യാര്‍ഥികള്‍ മൈസൂരിലേയ്ക്ക് പോയ വിനോദയാത്രയ്ക്ക് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ കയറിയ ബസ് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന കാര്‍ ഓടിച്ചത് വിദ്യാര്‍ഥികളാണ് എന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ ബൈക്ക് ഉപയോഗിച്ചും അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


ഇതിന് പിന്നാലെയാണ് അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിദ്യാർത്ഥികളെ മൈതാനത്തിന്റെ മധ്യഭാഗത്തു നിർത്തി രണ്ടു വാഹനങ്ങൾ അമിതവേഗത്തിൽ കറങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്.

വിദ്യാർത്ഥികൾക്ക് ടൂർ പോവേണ്ട വാഹനങ്ങളാണ് ഇത്തരത്തിൽ പ്രകടനങ്ങൾ നടത്തിയതെന്നാണ് വവരം. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ ഇടപെടലുകളിലൂടെയാണ് ടൂർ പാക്കേജുകൾ നിശ്ചയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ എന്നുമാണ് വിവരം. ഇക്കാര്യം മോട്ടോർ വാഹനവകുപ്പും ശരിവയ്ക്കുന്നുണ്ട്. കൊട്ടാരക്കരയിലേതിന് സമാനമായി അഞ്ചൽ സ്‌കൂളിലെ അഭ്യാസ പ്രകടനത്തിന് എതിരെയും വകുപ്പ് നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


Next Story

Related Stories