TopTop

ഓടുന്ന ബസിൽ നിന്നും ചാടിയിറങ്ങി, പാപ്പാനെ പോലെ കൂടെ നടന്ന് ഡ്രൈവർ, അഞ്ചൽ സ്കൂളിൽ നടന്നത് കൈവിട്ട അഭ്യാസങ്ങൾ

ഓടുന്ന ബസിൽ നിന്നും ചാടിയിറങ്ങി, പാപ്പാനെ പോലെ കൂടെ നടന്ന് ഡ്രൈവർ, അഞ്ചൽ സ്കൂളിൽ നടന്നത് കൈവിട്ട  അഭ്യാസങ്ങൾ

അപകടരമായ രീതിയിൽ കൊല്ലം അഞ്ചല്‍ സ്കൂൾ മൈതാനത്ത് ടൂറിസ്റ്റ് ബസ്സുമായി നടത്തിയ അഭ്യാസ പ്രകടനം അതിരുകടന്നതെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വിദ്യാർത്ഥികളെ നടുവിൽ നിർത്തി അമിത വേഗതിയിൽ ബസ് വട്ടം കറക്കിയതിന് പിന്നാലെ ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ കൂടുതല്‍ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

നേരത്തെ, കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലും ടൂറിസ്റ്റ് ബസ്സിന്റെ നിലവിട്ട അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുയും ഡ്രൈവര്‍ ഏനാത്ത് താഴത്ത് കുളക്കട ര‍ഞ്ജുവിന്റെ ലൈസന്‍സ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

നവംബര്‍ 24ന് കൊട്ടാരക്കരയിലുണ്ടായ സംഭവത്തിന് പിന്നാലെയാണ് അഞ്ചലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു ബസിന്റെ പ്രകടനം നടന്നത്.


കൊട്ടാരക്കരയിലെ വിദ്യാര്‍ഥികള്‍ മൈസൂരിലേയ്ക്ക് പോയ വിനോദയാത്രയ്ക്ക് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ കയറിയ ബസ് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന കാര്‍ ഓടിച്ചത് വിദ്യാര്‍ഥികളാണ് എന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ ബൈക്ക് ഉപയോഗിച്ചും അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വിദ്യാർത്ഥികൾക്ക് ടൂർ പോവേണ്ട വാഹനങ്ങളാണ് ഇത്തരത്തിൽ പ്രകടനങ്ങൾ നടത്തിയതെന്നാണ് വവരം. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ ഇടപെടലുകളിലൂടെയാണ് ടൂർ പാക്കേജുകൾ നിശ്ചയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ എന്നുമാണ് വിവരം. ഇക്കാര്യം മോട്ടോർ വാഹനവകുപ്പും ശരിവയ്ക്കുന്നുണ്ട്.


Next Story

Related Stories