Top

അനധികൃത സ്വത്തുക്കള്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കണം: ത്രിപുര ഹൈക്കോടതി

അനധികൃത സ്വത്തുക്കള്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കണം: ത്രിപുര ഹൈക്കോടതി

അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് ത്രിപുര ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഭൂമിയടക്കമുള്ള പൊതു വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഹൈക്കോടതി തേടിയിരിക്കുന്നത്.

സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റെവന്യൂ സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി സ്വമേധയാ പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉത്തരവിട്ടിരിക്കുന്നത് എന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിശാല്‍ഗഡ് സബ് ഡിവിഷനില്‍ മാത്രം ഇത്തരത്തില്‍ 24 വസ്തുവകകളുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സിവില്‍ കോടതികളിലടക്കമുള്ള എല്ലാ കേസുകള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണം.


Next Story

Related Stories