TopTop
Begin typing your search above and press return to search.

ഞാനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണം, പരിശോധന നടത്തണം - കോവിഡ് പോസിറ്റീവ് ആയ അമിത് ഷാ

ഞാനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണം, പരിശോധന നടത്തണം - കോവിഡ് പോസിറ്റീവ് ആയ അമിത് ഷാ

തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ അഭ്യർത്ഥിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും അമിത് അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് ആണ് - അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ കോവിഡ് കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് അമിത് ഷാ ആണ്. കഴിഞ്ഞ ദിവസം അമിത് ഷാ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു.



Next Story

Related Stories