TopTop
Begin typing your search above and press return to search.

സ്വയംഭോഗം കാമറയില്‍, സ്ത്രീയുടെ പരാതിയില്‍ കേസ് - പൊലീസുകാരന്‍ ഒളിവില്‍, കണ്ടെത്തുന്നവര്‍ക്ക് 25000 രൂപ

സ്വയംഭോഗം കാമറയില്‍, സ്ത്രീയുടെ പരാതിയില്‍ കേസ് - പൊലീസുകാരന്‍ ഒളിവില്‍, കണ്ടെത്തുന്നവര്‍ക്ക് 25000 രൂപ

സ്വയംഭോഗം ചെയ്യുന്നത് ക്യാമറയില്‍ പതിയുകയും ഒരു സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ മുങ്ങി. കണ്ടെത്തുന്നവര്‍ക്ക് പൊലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന്് 300 കിലോമീറ്റര്‍ അകലെ ദിയോറ ജില്ലയിലുള്ള പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) ആയ ഭീഷ്മ പാല്‍ സിംഗാണ് കാമറയില്‍ കുടുങ്ങിയത്. നേരത്തെ ഇയാളെ മറ്റൊരു കേസില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പൊലീസ് സ്‌റ്റേഷനില്‍ സ്ത്രീക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു പരാതി ഫയല്‍ ചെയ്യാനായി മാതാപിതാക്കള്‍ക്കൊപ്പം ഈ സ്ത്രീ പല തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിരുന്നു. പൊലീസുകാരുടെ നിഷേധാത്മകസമീപനത്തില്‍ നിരാശയായ സ്ത്രീ, പൊലീസുകാരന്റെ അസഭ്യ പെരുമാറ്റം മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഭീഷ്മ പാല്‍ സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ് പി ശ്രീപതി മിശ്ര അറിയിച്ചു. സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത് കഴിഞ്ഞു.


Next Story

Related Stories