TopTop
Begin typing your search above and press return to search.

പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍; എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് മുരളീധരന്‍

പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍; എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് മുരളീധരന്‍

അടിയന്തര ഉപയോഗത്തിന് കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുംവരെ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കണം. അതിനിടെ, രാജ്യത്ത് ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗിക്കാനാകുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, തരൂരിന്റെ നടപടിയെ ചോദ്യം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. തരൂര്‍ എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കും വിദഗ്ധ സമിതിയുടെ പരിശോധനകള്‍ക്കുംശേഷമാണ് വാക്‌സിന് അനുമതി ലഭിച്ചതെന്നും മുരളീധരന്‍ പ്രതികരിച്ചു. വിദഗ്ധ സമിതി ശുപാര്‍ശയ്ക്കു പിന്നാലെയാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്ക് നിര്‍മിച്ച കോവാക്‌സിനും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നല്‍കിയത്. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് ഡിജിസിഐയുടെ അനുമതി.


Next Story

Related Stories