TopTop
Begin typing your search above and press return to search.

വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ചോരുന്ന വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി

വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ചോരുന്ന വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി

മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. നേരിയ തോതില്‍ വാതകച്ചോര്‍ച്ച നടക്കുന്നതായി നിഗമനമുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് അടക്കമുള്ള സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചതോടെ അപകടമൊഴിഞ്ഞു. ദേശീയപാതയില്‍ അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് വട്ടപ്പാറ വളവ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. താഴ്ചയിലേക്ക് ലോറി വീഴുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറി വളവില്‍ വെച്ച് മറിയുകയായിരുന്നു. ഇതോടെ ഈ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ബൈപാസ് വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് ഗതാഗതസ്തംഭനം ഒഴിവാക്കിയത്.

പൊലീസും ഫയര്‍ഫോഴ്സും ഉടനെ സ്ഥലത്തെത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഐഒസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ടാങ്കറില്‍ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് സുരക്ഷിതമായി മാറ്റി. പുലര്‍ച്ചെ ആറു മണിയോടെ ഈ പ്രക്രിയ അവസാനിച്ചു, ഗതാഗതം പുനസ്ഥാപിച്ചു.


Next Story

Related Stories