TopTop
Begin typing your search above and press return to search.

സാമ്പത്തിക ബാധ്യതയ്ക്ക് കാരണം കൊടുംചതി, ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും തീവച്ചശേഷം ശ്രീകുമാറിന്റെ ആത്മഹത്യ

സാമ്പത്തിക ബാധ്യതയ്ക്ക് കാരണം കൊടുംചതി, ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും തീവച്ചശേഷം ശ്രീകുമാറിന്റെ ആത്മഹത്യ

വര്‍ക്കലയില്‍ അച്ഛനും അമ്മയും മകളും തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്ടൂര്‍ സ്വദേശിയ ശ്രീകുമാര്‍, ഭാര്യ മിനി, മകള്‍ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാര്‍ എഴുതിയ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് നിഗമനം. സാമ്പത്തികമായി താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ കുറിപ്പില്‍ പറയുന്നത്.

കരാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു ശ്രീകുമാര്‍. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ഇവര്‍. എന്നാല്‍ കൂടെനിന്ന ചിലര്‍ ചതിച്ചതോടെ ശ്രീകുമാര്‍ തകരുകയായിരുന്നു. തന്നെ വഞ്ചിച്ചവരുടെ പേരു വിവരങ്ങളും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പ്പയെടുത്ത് പണികള്‍ തീര്‍ക്കേണ്ടതായി വന്നുവെന്നും ഇത് കോടികളുടെ ബാധ്യത തനിക്ക് ഉണ്ടാക്കിയെന്നുമാണ് മരണത്തിനു മുമ്പായി ശ്രീകുമാര്‍ കുറിച്ചത്. സാമ്പത്തിക ബാധ്യതയുടെ നിരാശയിലായിരുന്നു ശ്രീകുമാറിന്റെ കുടുംബമെന്ന് അയല്‍വാസികളുടെ മൊഴിയുമുണ്ട്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ശ്രീകുമാറിനെയും ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കാണപ്പെട്ടത്. മിനിയുടെയും അനന്തലക്ഷ്മിയുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലുമായായിരുന്നു കിടന്നിരുന്നത്. ഉറങ്ങിക്കിടന്ന ഭാര്യയെും മകളെയും തീകൊളുത്തിയശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നും നിലവിളി ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. തൊട്ടുപിന്നാലെ പുകയുയരുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെ തീയണയ്ക്കുമ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.

ഹൈദരബാദില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു അനന്തലക്ഷ്മി. ലോക്ഡൗണിനു മുമ്പായി നാട്ടിലെത്തി അനന്തലക്ഷ്മി പിന്നീട് തിരച്ചുപോയിരുന്നില്ല.

Next Story

Related Stories