TopTop
Begin typing your search above and press return to search.

എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിനും ആരുമില്ലാതാക്കിയില്ലേ, എന്തിനായിരുന്നു... കണ്ണീരില്‍ കുതിര്‍ന്ന ചോദ്യവുമായി ഹഖിന്റെ ഭാര്യ നജീല

എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിനും ആരുമില്ലാതാക്കിയില്ലേ, എന്തിനായിരുന്നു...    കണ്ണീരില്‍ കുതിര്‍ന്ന ചോദ്യവുമായി ഹഖിന്റെ ഭാര്യ നജീല

'എന്റെ വയറ്റില്‍ കിടക്കണ കൊച്ചിനും ഇപ്പം ആരുമില്ലാതാക്കിയില്ലേ...' തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല ചെയ്ത ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്റെ ഭാര്യ നജീലയുടേതാണ് കണ്ണീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍. നാലര മാസം ഗര്‍ഭിണിയാണ് നജീല. 'എന്തിനാ ഇങ്ങനെ ചെയ്തത് എന്റെ ഇക്കാനോട്...ആരേം ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവൂലാ... എല്ലാരോടും സ്‌നേഹോം കാര്യോം ആയിട്ട് നിക്കണ ആളാണ്. എല്ലാരോടും വലിയ കാര്യാണ്...പക്ഷേ, എന്തിനാണ് ഇങ്ങനെ ചെയ്തത്'.കൊല്ലപ്പെട്ട ഹഖിന്റെ വീട്ടിലെത്തിയ കൈരളി ചാനലിനോടായിരുന്നു നജീലയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രതികരണം. ഒന്നേകാല്‍ വയസുള്ള ഒരു മകന്‍ കൂടിയുണ്ട് ഹഖിന്. കഴിഞ്ഞ ദിവസം വെഞ്ഞാറമ്മൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു ഡിവൈഎഫ്‌ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ്‌ ഹഖ് മുഹമ്മദ് (24) ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയ്ന്റ് സെക്രട്ടറി മിഥിലാജ്(31) എന്നിവരെ കൊല ചെയ്തത്. ഹഖിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്.


നെഞ്ചിലേറ്റ വെട്ടാണ് ഇരുവരുടേയും മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹക്കിനാണ് കൂടുതല്‍ വെട്ടേറ്റത്. നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒന്‍പതോളം വെട്ടുകളാണ് മൃതശരീരത്തിലുണ്ടായത്. അതേസമയം, കൊല്ലപ്പെട്ട മിഥിലാജിന് നെഞ്ചിലടക്കം മൂന്നോളം വെട്ടേറ്റതായാണ് വിവരം. മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയ നിലയിലായിരുന്നു. ആക്രമണത്തിന് ഇരയായ മിഥിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഹക്ക് മുഹമ്മദ് മരിച്ചത്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും എഫ്‌ഐആര്‍ ചുണ്ടിക്കാട്ടുന്നു. പ്രതികള്‍ കൊല്ലപ്പെട്ട മിഥ് രാജ്, ഹഖ് മുഹമ്മദ് എന്നിവരെ തടഞ്ഞുവച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Next Story

Related Stories