TopTop

അനധികൃത സ്വത്ത് സമ്പാദനം; മുൻമന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദനം; മുൻമന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയത്. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അന്വേഷണ ഉത്തരവിറക്കി.

മന്ത്രിക്കെതിരായ അരോപണങ്ങളിൽ അന്വേഷണം നടത്താൻ നേരത്തെ ഗവർണറുടെ അനുമതി സർക്കാറിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പൊതുപ്രവർത്തകൻ എന്ന നിലയിൽ വി എസ് ശിവകുമാറിന് ലഭിക്കാവുന്നതിൽ അധികം സ്വത്ത് കൈവശം ഉണ്ടെന്നാണ് ആരോപണം.


Next Story

Related Stories