TopTop

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് 14 മണിക്കൂര്‍ നീണ്ടു

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് 14 മണിക്കൂര്‍ നീണ്ടു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ വി എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് 14 മണിക്കൂര്‍ നീണ്ടു. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. മറ്റ് പ്രതികളുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി.

തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിന്റെ ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍, എം എസ് രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി. ശിവകുമാര്‍ അടക്കമുള്ള പ്രതികളുടെ ബാങ് നിക്ഷേങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രാത്രി പത്തരയോടയാണ് റെയ്ഡ് അവസാനിച്ചത്.

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പ്രതികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യലിന് ശിവകുമാറിന് നോട്ടീസ് നല്‍കും. വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ് പി വി എസ് അജിയാണ് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്നത്.


Next Story

Related Stories