TopTop
Begin typing your search above and press return to search.

'ഒരു രൂപയ്ക്ക് സാനിട്ടറി പാഡുകൾ', സ്വാതന്ത്ര ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വാഴ്ത്തി നവമാധ്യമങ്ങൾ

ഒരു രൂപയ്ക്ക് സാനിട്ടറി പാഡുകൾ, സ്വാതന്ത്ര ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വാഴ്ത്തി നവമാധ്യമങ്ങൾ

ഒരു രൂപയ്ക്ക് സാനിട്ടറി പാഡുകൾ. 74ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്. മോദി സർക്കാർ രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ഉറപ്പാക്കാൻ പ്രതിജ്ഞാബന്ധരാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം.

പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് നവ മാധ്യമങ്ങൾ സ്വീകരിച്ചത്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിരവധി പേർ രംഗത്തെത്തി. സാനിറ്ററി പാഡുകളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുമ്പോൾ, ആർത്തവത്തിനെതിരായ ചില നിലപാട് തള്ളി ഒരു പടി മുന്നോട്ട് പോയെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പ്രശംസകൾ.

'പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സർക്കാർ ശ്രദ്ധാലുവാണ്. രാജ്യത്തെ 6,000 ജനൗഷധി കേന്ദ്രങ്ങളിലൂടെ 5 കോടി സ്ത്രീകൾക്ക് 1 രൂപയ്ക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കി. കൂടാതെ, പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം ഉയർത്തുന്നതും പരിഗണനയിലാണ്. ഇതിനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ച് കഴിഞ്ഞു. ഇതിന്റെ റിപ്പോർട്ട് പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കും'. പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരന്തരം പ്രവർത്തിച്ച് വരികയാണ്. നാവികസേനയും വ്യോമസേനയും സ്ത്രീകളെ കുടുതലായി പരിഗണിക്കുന്നു, സ്ത്രീകൾ ഇപ്പോൾ നേതാക്കളാണ്, ട്രിപ്പിൾ ത്വലാഖ് നിർത്തലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സുപ്രധാന ദിവസത്തിൽ ജനങ്ങളോട് സംസാരിക്കുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ അപൂർവമാണെന്നാണ് പരാമർശത്തെ പലരും നവമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്.

" കുടുംബാംഗങ്ങളായവരോട് പോലും ഒരു സാനിറ്ററി പാഡുകൾ വാങ്ങാൻ ഞാൻ ആവശ്യപ്പെടുകയാണെങ്കിൽ (മിക്കവാറും) അവർ‌ നിരസിക്കാറാണ് പതിവ്. എന്നാൽ പ്രധാനമന്ത്രി അക്കാര്യം സംസാരിക്കുന്നു. മെച്ചപ്പെട്ട ശുചിത്വത്തിനായി കുറഞ്ഞ ചിലവിൽ സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിക്കുന്നു, ഇതാണ് ഞങ്ങൾക്ക് ആവശ്യമുള്ള മനുഷ്യൻ എന്നായിരുന്നു ട്വിറ്ററിലെ ഒരു പരാമര്‍ശം. 6,000 ജൻഔഷധി സ്റ്റോറുകളിലൂടെ 1 കോടി വീതം 5 കോടിയിലധികം സാനിറ്ററി പാഡുകൾ ദരിദ്രരായ സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്. എത്ര ലളിതവും ഫലപ്രദവുമായ മുന്നേറ്റമാണിത് എന്നായിരുന്നു മറ്റൊരു പ്രതികരണം.





Next Story

Related Stories