TopTop
Begin typing your search above and press return to search.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി സ്വതന്ത്രമായി ഫോണില്‍ സംസാരിക്കാം: ജമ്മു കാശ്മീര്‍ ഗവര്‍ണര്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി സ്വതന്ത്രമായി ഫോണില്‍ സംസാരിക്കാം: ജമ്മു കാശ്മീര്‍ ഗവര്‍ണര്‍

ജമ്മു കാശ്മീരിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി സ്വതന്ത്രമായി ഫോണില്‍ സംസാരിക്കാം എന്നാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ പുനസ്ഥാപിച്ചതിനെക്കുറിച്ച്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരിക്കുന്നത്. കത്വയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ചെറു പ്രായക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപാട് ബുദ്ധിമുട്ട്് അനുവദിച്ച്‌ വരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ഉടന്‍ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിക്കും - ഗവര്‍ണര്‍ പറഞ്ഞു.

കാശ്മീരികളുടെ സുരക്ഷയ്ക്കാണ്, മൊബൈല്‍ സര്‍വീസുകളേക്കാള്‍ പ്രാധാന്യം നല്‍കിയത്. മൊബൈല്‍ സര്‍വീസുകള്‍ ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടാണ് ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ഫോണില്ലാതെ മുമ്ബും ആളുകള്‍ ജീവിച്ചിട്ടുണ്ട് എന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസം ഒരു ബുള്ളറ്റ് പോലും കാശ്മിരില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നും പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചു എന്നും ഗവര്‍ണര്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് തോക്ക് കൊണ്ടുള്ള വെടിവയ്പില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കമുള്ളവയും വസ്തുതാന്വേഷണ സംഘങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്്.

70 ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ബിഎസ്‌എന്‍എല്‍ പോസ്റ്റ് പെയ്ഡ് സര്‍വീസ് ജമ്മു കാശ്മീരില്‍ പുനസ്ഥാപിച്ചത്. അതേസമയം ഇന്റര്‍നെറ്റ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.


Next Story

Related Stories