രാഷ്ട്രീയ പാര്‍ട്ടി വിട്ട് മറ്റൊന്നില്‍ ചേരുന്നതോ മുന്നണിമാറുന്നതോ ഒന്നും പുതുമയുള്ള കാര്യങ്ങളല്ല. എന്നാല്‍ ഒരു പാര്‍ട്ടി വിട്ട് മറ്റൊന്നില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ പാര്‍ട്ടി വിടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ളകാര്യമാണ്. ഇ്ത്തരത്തില്‍ ശ്രദ്ധേയനാവുകയാണ് . യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന്. മിഥുന്റെ രാഷ്ട്രീയമാറ്റത്തില്‍ തരിച്ച് നിന്നത് രണ്ട് പാര്‍ട്ടികളാണ്. ആദ്യം കോണ്‍ഗ്രസും പിന്നെ ബിജെപിയും.
മിഥുനെ ആഘോഷത്തോടെയാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ ആ തീരുമാനം ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ് പാര്‍ട്ടിയെ. വെള്ളിയാഴ്ചയാണ് ദിവസമാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനോട് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ കാവി ഷാള്‍ ഉള്‍പ്പെടെ അണിയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വി.വി. രാജേഷ് ചടങ്ങില്‍ അവകാശപ്പെടുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളടക്കം വലിയ പ്രചാരണ വിഷയമാക്കിയായിരുന്നു മിഥുന്റെ ബിജെപി പ്രവേശനം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിച്ച് മിഥുന് പാര്‍ട്ടിയില്‍ തിരിച്ചെത്തി. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിച്ച് മിഥുന് പാര്‍ട്ടിയില്‍ തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.