TopTop
Begin typing your search above and press return to search.

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും പോലീസുകാർക്കും ബിജെപി നേതാവിന്റെ ഭീഷണി: 'വീട്ടുകാരുൾപ്പെടെയുള്ളവരുടെ യാത്രാ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്"

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും പോലീസുകാർക്കും ബിജെപി നേതാവിന്റെ ഭീഷണി:  വീട്ടുകാരുൾപ്പെടെയുള്ളവരുടെ യാത്രാ  വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയേയും പോലീസിനെയും ഭീഷണിപ്പെടുത്തി യുവ മോര്‍ച്ചാ നേതാവിന്റെ പ്രസംഗം. കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് മന്ത്രിക്കും പോലീസിനുമെതിരെ രംഗത്ത് എത്തിയത്.

മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്ത സംഭവത്തില്‍ നടപടികള്‍ പുരോഗമിക്കെയാണ്. പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ പ്രതികരണം

മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുകയാണ്. ഇനിയും ഇതുതുടര്‍ന്നാല്‍ അതേ അതേ നാണയത്തില്‍ തിരിച്ചും പ്രതികരിക്കുമെന്നുമായിരുന്നു ശ്യാം രാജിന്റെ വാക്കുകള്‍.

അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.


Next Story

Related Stories