Top

LIVE BLOG: ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരം; മരണമുഖത്ത് ആയിരങ്ങള്‍

LIVE BLOG: ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരം; മരണമുഖത്ത് ആയിരങ്ങള്‍
ചെങ്ങന്നൂർ ഭാഗത്ത് ഉളളവർ എത്രയും പെട്ടെന്ന് കയ്യിലുള്ള പ്രകാശം തെളിയിക്കേണ്ടത് ആണ്...പത്തോളം ബോട്ടുകളും ആയി നാവിക സേന രക്ഷയ്ക്ക് എത്തിയിട്ടുണ്ട്
0477 228538630
9495003630
9495003640
അത്യാവശ്യമായി സഹായം വേണം. തിരുവനന്തപുരത്തു നിന്നും 15 ബോട്ട് ഇപ്പോൾ ചെങ്ങന്നൂർ ഏരിയയിലേക്ക് പോകാൻ തയ്യാർ ആണ്. Mazda ലോറി ആണ് വേണ്ടത് . TVM നിന്നും പോയി വരാനുള്ള ഫ്യൂൽ നിറച്ചു തരാൻ റെഡി ആണ് . അത്യാവശ്യം ആയതിനാൽ ആണ് അപേക്ഷിക്കുന്നത് . ദയവായി ഷെയർ ചെയ്തു സഹായിക്കുക.

Attention people in TVM:

Looking for few Mazda Lorries to carry rescue boats from TVM to Chengannur.
Please pass if any leads available contact : Arjun-8124133661 ,8281957502

https://www.azhimukham.com/newsupdate-big-disaster-probable-in-chengannur-sajicherian/
ദുരിത ബാധിത കേന്ദ്രങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. 150 മുതല്‍ 200 കേന്ദ്രങ്ങള്‍ ഉണ്ടാകും. കേന്ദ്രം ഒരു മാസത്തോളം പ്രവര്‍ത്തിക്കും.

വീഡിയോ:


കാലടി സർവകലാശാലയിൽ ഹെലികോപ്റ്റർ മൂന്നാം തവണയും എത്തി. ഭക്ഷണവും വെള്ളവും മരുന്നും എത്തിച്ചു.
ഗർഭിണികളായ മൂന്ന് പേരെ മറ്റൊരിടത്തേക്ക് തത്കാലം മാറ്റാനാവില്ല.
കുറച്ചുനേരമായി ഇവിടെ മഴയുണ്ട്.
മൂന്ന് ദിവസങ്ങളായി കറൻറില്ല. വിളിച്ചാൽ കിട്ടിയില്ലെങ്കിൽ ടെൻഷനാകരുത്.
മറ്റ് പ്രശ്‌നങ്ങളില്ല.


കേരളത്തിനു കുടിവെളളവുമായി ഇന്ത്യൻ റെയിൽവേ. ഏഴു വാഗണുകളിൽ സിന്‍റ്കസ് ടാങ്കുകളിൽ വെള്ളവുമായി ഈറോഡിൽ നിന്നു പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു. ട്രെയിന്‍ നാളെ കായംകുളത്ത് എത്തും.
നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം. മെയ് 29 മുതലുള്ള മരണം 324. 80 ഡാമുകള്‍ തുറന്നു.രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസുകാര്‍, മഴക്കെടുതി ദുരിതങ്ങള്‍ മൂന്നു ദിവസങ്ങള്‍ പിന്നിട്ടതോടെ ദുരിതാശ്വാസം ഉര്‍ജ്ജിതമാക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ച് സര്‍ക്കാര്‍. ഇതിനായി 5000 അധിക പോലീസുകാരെയാണ് പുതിയതായി നിയോഗിക്കുന്നത്.
ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി സന്ദേശങ്ങളാണ് സംസ്ഥാന കൺട്രോൾ റൂമിൽ വിവിധ സ്രോതസുകളിൽ നിന്നും ലഭിക്കുന്നത്. ഇവ പരിശോധിച്ച് കുടുങ്ങി കിടക്കുന്നവരുടെ വിവരങ്ങൾ ജിയോ ടാഗിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ ക്രോഡീകരിക്കും. ഇവ ദുരിതാശ്വാസ പ്രവർത്തകർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പൊലീസ്,നേവി, എൻ ഡി ആർ എഫ് തുടങ്ങിയ ദൗത്യസേനങ്ങൾക്കും ഇത് കൈമാറും. കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ പരിഭ്രാന്തരാകാതെ സ്ഥലം എവിടെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാൻ ശ്രമിക്കുന്നത് ഗുണകരമാകും. കൺട്രോൾ റൂം നമ്പറുകളിലേക്ക് പേരും ലൊക്കേഷനും അയക്കണം. മൊബൈൽ ഫോണിൽ നിന്നും
www.keralarescue.in

എന്ന പോർട്ടൽ സന്ദർശിച്ച് "request for help" എന്ന ബട്ടൺ ക്ലിക്ക് ചെയ്തു അകത്തെ പേജിൽ 'allow location', ok കൊടുത്താൽ പ്രദേശം മനസിലാക്കാം. നിർദിഷ്ട വിവരങ്ങൾ കൂടി നൽകിയ ശേഷം 'need rescue' സെലക്ട് ചെയ്തു സമർപ്പിച്ചാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമാകും.


എറണാകുളം ജില്ലയിൽ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടർ മാർഗം 20 പേരെയും മറ്റു വാഹനമാർഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തി. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടർ മാർഗം 261 പേരെയും മറ്റു വാഹന മാർഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തി. -
I&PRD, Ernakulam
ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. 24101.92 അടി.
ചാലക്കുടി, ആലുവ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എത്തിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നു. തമ്പാന്നൂര്‍ ഓവര്‍ബ്രിഡ്ജിനടുത്തുള്ള എസ് എം വി എച്ച് എസ് സ്കൂളിലാണ് എത്തിക്കേണ്ടത്. തിരുവനന്തപുരം കളക്ടര്‍ വാസുകി ഐ എ എസിന്റെ അഭ്യര്‍ത്ഥന.


മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്‍സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർത്ഥനകളും ആവർത്തനങ്ങളാണ്. പുതുതായി സഹായ അഭ്യർത്ഥന നടത്തുന്നവർ തിയതിയും സമയവും കൂടി ഉൾപ്പെടുത്തുക. കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകും.


കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ദേശീയ ദുരന്തനിവാരണ സേനയുടെ 150 അംഗസംഘം മലപ്പുറത്ത് എത്തി.
എറണാകുളം, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ പുതുതായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ കാക്കനാട് കളക്ടറേറ്റില്‍ സ്വീകരിക്കുന്നു. വേഗത്തില്‍ ചീത്തയാകാത്ത പാക്ക്ഡ് ഭക്ഷണമാണ് കൊണ്ടുവരേണ്ടത്. സാനിട്ടറി നാപ്കിന്‍, ഡയപേഴ്സ്, കുടിവെള്ളം പാക്ക്ഡ് ഫുഡ്സ് എന്നിങ്ങനെ ക്യാംപിലേക്ക് വേണ്ട ആവശ്യവസ്തുക്കള്‍ എത്തിക്കാൻ സാധിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക

9746375545
9496515893
9496359053
9895305906
9633229795


പെരിയാറില്‍ ജലനിരപ്പ് താഴുന്നു. ഇടമലയാര്‍ ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഭൂതത്താന്‍കെട്ടിലും ജലനിരപ്പ് കുറഞ്ഞു. വരും മണിക്കൂറില്‍ ജലനിരപ്പ് താഴുമെന്ന് പ്രതീക്ഷിക്കുന്നു.
ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ താഴ്ത്തി. നീരൊഴുക്ക് കുറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍. ക്യാമ്പുകളിലേക്ക് ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ എത്തി. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ്മ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങള്‍ ഡ്രോപ് പോയിന്റുകളായി നിശ്ചിച്ച് ഹെലികോപ്ടര്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.


കാലവർഷകെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ 200 മത്സ്യബന്ധനബോട്ടുകൾ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട് . വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകൾ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങിൽ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറിൽ നിന്നുള്ള ബോട്ടുകൾ പന്തളത്തും എത്തിച്ചേർന്നു. കൊല്ലം നീണ്ടകരയിൽ നിന്നുള്ള 15 ബോട്ടുകൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. പൊന്നാനിയിൽ നിന്നുള്ള 30 ബോട്ടുകളിൽ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവർത്തനം നടത്തുന്നു. കണ്ണൂർ അഴീക്കലിൽ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയിൽ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും. നീന്തൽ വിദഗ്ധർ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട് ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി 62 ബോട്ടുകൾകൂടി സജ്ജമാക്കിയിട്ടുണ്ട്.

https://www.azhimukham.com/keralam-fishermen-in-rescue-operation/
കൊച്ചിയില്‍ ഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്തു.


നേവിയിലെ രക്ഷാ പ്രവർത്തകരുടെ അറിയിപ്പ്


ഹെലികോപ്റ്ററിൽ നിന്നും 150 അടി ഉയരത്തിൽ നിന്നും താഴേക്ക് നോക്കുമ്പോൾ പലപ്പോഴും അകത്തുള്ളവരെയും അല്ലാത്തവരെയും കാണാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മഴയുള്ള ഇത്തരം സാഹചര്യങ്ങളിൽ.
സഹായത്തിനു വേണ്ടി വിളിക്കുന്നവരോട് ദയവു ചെയ്ത കാണുന്ന ഒരു രീതിയിൽ നിൽക്കാൻ സൗകര്യം ഉണ്ടെങ്കിൽ, അവിടെ നിന്ന് കൊണ്ട് തൂവാലയോ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ വീശിയോ, ടോർച്ചു തെളിച്ചോ, അല്ലെങ്കിൽ എന്തെങ്കിലും രീതിയിൽ പുക സൃഷ്ടിച്ചോ ശ്രദ്ധ ആകർഷിക്കാൻ പറയണം.


സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ച് സംസ്ഥാന മന്ത്രിമാര്‍. വിവിധ ജില്ലകള്‍ തിരിച്ചാണ് ചുമതലകള്‍ ഏറ്റെടുത്താണ് മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എറണാകുളം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ പാലക്കാട്, വയനാട് തുടങ്ങി ദുരിതം രൂക്ഷമായ ജില്ലകളിലാണ് മന്ത്രിമാര്‍ നേരിട്ട് ഇടപ്പെട്് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട അടിയന്തിരമായ ഇടപെടലുകളുമായി അദ്ദേഹവും സജീവമാണ്. മഴക്കെടുതികള്‍ രൂക്ഷമായതു മുതല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന അദ്ദേഹം. ഉന്നത തല യോഗങ്ങള്‍ക്ക് ശേഷം രണ്ടുതവണ മാധ്യങ്ങളെ കണ്ട് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി മുഖ്യമന്ത്രിയുടെ ഒാഫീസും രാത്രിയിലുള്‍പ്പെടെ സജീവമാണ്.

https://www.azhimukham.com/trending-kerala-flood-ministers-work-togather/
കനത്ത മഴയില്‍ വെള്ളാഞ്ചേരി പുഴക്കാട്ടേരിയില്‍ ഒരു വീട് തകര്‍ന്നു വീഴുന്നതിന്റെ വീഡിയോ


കൊച്ചി ഇടപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കും. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യന്റെ ജീവന്റെ പ്രശ്നമെന്നും സുപ്രീം കോടതി.
ഇന്ത്യന്‍ നാവികസേനയുടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നതു ഇവിടെയൊക്കെയാണ്


തിരുവല്ല മേഖലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ് നടത്തും. ഏറ്റവും ശ്രദ്ധ തിരുവല്ലയില്‍ കൊടുക്കുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.

തിരുവനന്തപുരത്തു നിന്നും ഇന്നലെ രാത്രി കടപ്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് ബോട്ടുകള്‍ എത്തിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു ബോട്ടുകള്‍ ഇന്നും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിച്ച കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകള്‍ കുറ്റൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. തിരുവല്ലയില്‍ എത്തിയിട്ടുള്ള ആര്‍മിയുടെ മൂന്നു ബോട്ടുകള്‍ നിരണത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

കോഴഞ്ചേരി ആറന്മുള മേഖലയില്‍ കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫിന്റെ 15 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടന്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോഴഞ്ചേരി, ആറന്മുള മേഖലയില്‍ ഇന്നലെ മാത്രം 1200 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളും വള്ളങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് അയയ്ക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ആറാട്ടുപുഴ, കോഴിപ്പാലം, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളിലേക്ക് നാലു ബോട്ടുകള്‍ പുതുതായി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതുവരെ എത്തിച്ചേരാന്‍ കഴിയാതിരുന്ന എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരാമണ്ണിലേക്ക് രണ്ട് ബോട്ടുകള്‍ അയച്ചിട്ടുണ്ട്. ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.


പാലക്കാട് കുതിരാനിൽ ഒരു വശത്തുകൂടിയുള്ള ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ.


മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ ഫേസ്ബുക്കില്‍ എഴുതുന്നു:

സുഹൃത്തുക്കളേ ശ്രദ്ധിയ്ക്കുക....
എറണാകുളം ജില്ലയിൽ പുതുതായി തുറന്ന ദുരിതാശാവാസ ക്യാമ്പുകളിലേയ്ക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ ഇവയാണ്.
കാക്കനാട് കളക്ടറേറ്റിലേക്കാണ് എത്തിക്കേണ്ടത് .സാധനങ്ങളുമായി വരുന്നവർ സിവിൽ സ്‌റ്റേഷൻ്റെ ഒന്നാം നിലയിൽ പ്രവർത്തിയ്ക്കുന്ന ഡിസാസ്റ്റർ മാനേജ്മെൻ്റ് സെല്ലുമായി ബന്ധപ്പെടുക.

1,ബെഡ്ഷീറ്റുകൾ
2,പായകൾ
3,പുതപ്പുകൾ
4,നൈറ്റികൾ
5,ലുങ്കികൾ
6,തോർത്തുകൾ
(ഉപയോഗിയ്ക്കാത്തവ)
7,റസ്ക് (ബ്രഡ് അല്ല)
8,ബിസ്കറ്റ് (ക്രീം ബിസ്കറ്റ് ഒഴിവാക്കാം)
9,കുടിവെള്ളം(20 ലിറ്റർ ക്യാനുകൾ)
10,അരി
11,പഞ്ചസാര
12,ഉപ്പ്
13,ചായപ്പൊടി/കാപ്പിപ്പൊടി
14,പയർ
15,പലവ്യഞ്ജനങ്ങൾ
16,ഒആർഎസ്/ഗ്ലൂക്കോസ്
17,വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ക്ലോറിൻ
18,പ്രാഥമികമരുന്നുകൾ
19,ഡെറ്റോൾ
20,കൊതുകുതിരി
21,ആൻ്റിസെപ്റ്റിക് ലോഷൻ
22,ആൻ്റി ഫംഗൽ പൗഡർ
23,ബ്ലീച്ചിങ് പൗഡർ
24,കുമ്മായപ്പൊടി
25,കുട്ടികൾക്കുള്ള ഡയപ്പർ
26,മുതിർന്നവർക്കുള്ള ഡയപ്പർ
27,സാനിട്ടറി നാപ്കിൻസ്
28,ടൂത്ത് പേസ്റ്റ്
29,ടൂത്ത് ബ്രഷ്
30,ബേബി സോപ്പ്
32,അലക്കുസോപ്പ്
33,മെഴുകുതിരി
34,തീപ്പെട്ടി
35,കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്
36,സ്കൂൾ ബാഗുകൾ
37,നോട്ട് ബുക്കുകൾ
38,പെൻസിൽ ബോക്സ്
39,പേനകൾഅന്ന് പെയ്തത് 3,368 മില്ലീമീറ്റര്‍ മഴയാണ് . എന്നാൽ ഇപ്പോഴത്തെ മൺസൂണിൽ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ 2,087.67 മി.മി. മഴ പെയ്തു കഴിഞ്ഞു. ഇത് കഴിഞ്ഞ വര്ഷത്തേക്കാളും 30 ശതമാനം കൂടുതലാണ് താനും. പക്ഷെ ഇനിയും രണ്ടു ദിവസം കൂടി മഴ പെയ്യും എന്നിരിക്കെ 1924ലെ റിക്കോർഡ് ഭേദിക്കുമോ? റെജിമോന്‍ കുട്ടപ്പന്റെ റിപ്പോര്‍ട്ട്-മഴ രണ്ടു ദിവസം കൂടി പെയ്യുമെങ്കിലും തീവ്രമായേക്കില്ല; 99-ന്റെ ഓര്‍മയില്‍ കേരളം


https://www.azhimukham.com/offbeat-kerala-flood-situation-today-analysis-rejimon-writes/
മുല്ലപ്പെരിയാര്‍ ഹര്‍ജി സുപ്രീം കോടതി ഉച്ചയ്ക്ക് മുന്‍പ് കേള്‍ക്കും. ഡാമിലെ ജലനിരപ്പ് 139 അടിയാക്കാമോ എന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു.
9 ദിവസത്തിനിടയില്‍ 164 മരണം; 1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 70 പേരെ എയര്‍ ലിഫ്റ്റ് ചെയ്തു.

https://www.azhimukham.com/newsupdate-223000-people-in-relief-camps/

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു


തോട്ടപ്പള്ളി സ്പില്‍ വേ തുറന്നു. ആലപ്പുഴ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പമ്പയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴുന്നില്ല.
കാലടിയിൽ ഇപ്പോൾ കുറേശ്ശെ വെള്ളം കുറയുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ Vishnu Raj Thuvayoorവുമായി സംസാരിച്ചിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണ്. പല ഭാഗത്തു നിന്നുള്ളവരായതിനാൽ രക്ഷിതാക്കൾ പരിഭ്രമിക്കരുത്. ഈ സന്ദേശം കുട്ടികളുടെ വീടുകളിൽ എത്തിക്കണം. അവിടെ ഹെലികോപ്റ്ററിൽ വെള്ളവും ഭക്ഷണവും എത്തിച്ചിട്ടുണ്ട്. കാലടി,കൈപ്പട്ടൂർ, ഇഞ്ചയ്ക്കകവല, മാണിക്കമംഗലം, ചെങ്ങൽ ഭാഗങ്ങളിൽ രണ്ടാം നിലയിൽ ആളുകളുണ്ട്. ബ്രഹ്മാനന്ദോദയം സ്കൂളിലെ ക്യാമ്പിൽ വെള്ളവും ഭക്ഷണവും വേണം. വെള്ളം താഴെ നിലയിൽ ആയതിനാൽ സുരക്ഷിതരാണ്. ഇടപെടൽ ആവശ്യമാണ്.


പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാവുന്നതാണ്. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിന് ഉള്ള സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിച്ചു നൽകുവാൻ ഗോഡൗൺ ചുമതലയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നമുക്കൊന്നിച്ച് നിന്ന് ഈ ദുരിതത്തെ നേരിടാം-പി. തിലോത്തമൻ (ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി)
സിനിമാ-മാധ്യമ പ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് ആന്‍റണി എഴുതുന്നു, "എന്‍റെ നാടായ നേര്യമംഗലത്തു നിന്ന് ശുഭകരമായ വിവരം പങ്കുവക്കാനുണ്ട്. പെരിയാര്‍ നദിയില്‍ ഇവിടെ ജലനിരപ്പ് താഴുകയാണ്. ഇന്ന് ഉച്ചക്ക് ഉണ്ടായിരുന്നതിലും മൂന്നടി വെള്ളമെങ്കിലും സന്ധ്യ കഴിഞ്ഞതിന് ശേഷം കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പകല്‍ മഴ കുറവായിരുന്നതിനാല്‍ ആകണം ഇത്. അടിമാലി, കല്ലാര്‍കുട്ടി മേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായതാണ് ഇന്നലെ വന്‍തോതില്‍ വെള്ളം ഉയരാന്‍ ഇടയാക്കിയത്. ഇന്ന് ഇത്തരത്തിലുള്ള മലവെള്ളത്തിന്‍റെ വരവും കുറവായിരുന്നു. ഈ ട്രെന്‍ഡ് ആലുവ ഭാഗത്തേക്ക് പ്രകടമായാല്‍ കാലടി, ആലുവ, കടുങ്ങല്ലൂര്‍ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസകരമാകും. ഇടമലയാര്‍ ഡാമില്‍ നിന്ന് പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ചാകും താഴേക്കുള്ള ജലനിരപ്പ് മാറുക എന്നോര്‍ക്കണം. ഇടുക്കിയിലും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ രാവിലെ വെള്ളം കുറയുന്നതിന്‍റെ ട്രെന്‍ഡാകും നമ്മളെ കാത്തിരിക്കുന്നത്."


ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കാന്‍ കഴിയാത്തതില്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി എച്ച് കുര്യനെ ശാസിച്ചതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം എന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികള്‍ വേണം. എത്തിക്കാന്‍ കഴിയുന്നവര്‍ അടിയന്തിരമായി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കുക.


കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രളയം. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.


തിരുവനന്തപുരത്ത് നിന്നും കെ എസ് ആര്‍ ടി സി ബസ് അടൂര്‍ വരെ മാത്രം. മധ്യ കേരളത്തില്‍ റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച നിലയില്‍. പ്രളയ ബാധിത മേഖലയില്‍ ഇന്ധന ക്ഷാമത്തിലേക്ക്.
ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എയര്‍ലിഫ്റ്റ് ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കള്‍ ഈ നമ്പറില്‍ വിവരമറിയിക്കുക


ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തിൽ അതിതീവ്ര മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ വിലയിരുത്തല്‍.
വയനാട്ടിലേക്കുള്ള റോഡ് ഗതാഗതം ഇങ്ങനെ: കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ റോഡുകളും തുറന്നു. കുറ്റ്യാടി, താമരശ്ശേരി റോഡുകള്‍ ഗതാഗതയോഗ്യമാക്കി. പാല്‍ചുരം യാത്രാ യോഗ്യം. പെര്യാ ചുരം ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.


മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടി."


രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നു.

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/08/WhatsApp-Video-2018-08-17-at-08.17.04.mp4"][/video]

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/08/WhatsApp-Video-2018-08-17-at-08.17.041.mp4"][/video]

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/08/WhatsApp-Video-2018-08-17-at-08.17.03.mp4"][/video]
റാന്നി, ചെങ്ങന്നൂര്‍ മേഖലയില്‍ വെള്ളം കയറുന്നത് കുറഞ്ഞിട്ടുണ്ട്. അതേ സമയം കോന്നി, പന്തളം മേഖലയില്‍ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കുന്നു.
സംസ്ഥാനത്ത് കാസർഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട്. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. എല്ലാവരും ജാഗ്രത പാലിക്കണം.ഇവിടെ നിന്നും രക്ഷപ്പെടാന്‍ യാതൊരു വഴിയുമില്ല. വെള്ളം ഉയരുകയാണ്.ചെങ്ങന്നൂരില്‍ വീട്ടിനകത്ത് നിന്നു കഴുത്തോളം വെള്ളത്തില്‍ മുങ്ങി ഒരാളുടെ അഭ്യര്‍ത്ഥന.


വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം


തിരുവനന്തപുരത്ത് നിന്നുമുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിന്‍ പൂര്‍ണ്ണമായും റദ്ദാക്കി. വിദേശികള്‍ അടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിടുന്നു.
രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടത് ഇവിടെയൊക്കെ. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങള്‍. നേവി പുറത്തുവിട്ട ഡാറ്റ

ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. കൊച്ചിയില്‍ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ മേഖലകളില്‍ ദുരിതാശ്വാസ ടീമുകളെ വിന്യസിച്ചിരിക്കുന്നത് ഇങ്ങനെയാണ്


കുടുങ്ങിക്കിടക്കുന്നവരെ കണ്ടുപിടിക്കാന്‍ ഗവണ്‍മെന്‍റുമായി കൈകോര്‍ത്തു ഗൂഗിള്‍.

https://google.org/personfinder/2018-kerala-flooding
ചാലക്കുടിയില്‍ കുണ്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. 5000 പേരാണ് ക്യാമ്പില്‍ ഉള്ളത്. ചാലക്കുടി നഗരം പൂര്‍ണ്ണമായും വെള്ളം കയറി. മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ കുടുങ്ങിക്കിടക്കുന്ന 50 പൊലീസുകാരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ആവശ്യം. ചാലക്കുടിയില്‍ അത്തിഗുരുതരമായ സാഹചര്യം.
പുലര്‍ച്ചെ രണ്ടു മണി...ജില്ലയിലെ പ്രളയ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മന്ത്രി മാത്യു ടി തോമസ്. കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെത്തിയ മന്ത്രി പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷല്‍ ഓഫീസറും കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.


ആലുവ-ഏലൂക്കര മുസ്ലീം പള്ളിയുടെ മുകളില്‍ സ്ത്രീകളും കുട്ടികളും അടക്കം 400 പേര്‍ കുടുങ്ങിക്കിടക്കുന്നു. എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആദ്യം ഭക്ഷണം എത്തിക്കും. അതിനു ശേഷമായിരിക്കും അവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്തുക.
പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തില്‍ മുങ്ങി. മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ 50 പോലീസുകാര്‍ മേലാപ്പലത്തില്‍ കുടുങ്ങിക്കിടക്കുന്നു. വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ മണ്ണിടിഞ്ഞു വീടുകള്‍ തകര്‍ന്നു. ആളപായമില്ല.
ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എമര്‍ജന്‍സി നമ്പറുകളുടെ ലിസ്റ്റ്

ടോള്‍ ഫ്രീ നമ്പര്‍ : 1077

മൊബൈൽ റെയിഞ്ച് ഇല്ലെങ്കിൽ അപകടാവസ്ഥയിൽ പ്പെട്ടവരും സഹായമാവശ്യമുള്ളവരും ഈ നമ്പറിൽ വിളിക്കുക
112 ,911
റെയിഞ്ച് ആവശ്യമില്ല.

ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027
പത്തനംതിട്ട 0468-2322515 , 8547610039
0468-2222515 0468-2222505
ആലപ്പുഴ : 0477 2238630
കോട്ടയം: 0481 2562201
തിരുവനന്തപുരം കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2730045

തഹസില്‍ദാര്‍മാര്‍

അടൂര്‍ 04734-224826, 9447034826
കോഴഞ്ചേരി0468-2222221, 9447712221
മല്ലപ്പള്ളി 0469-2682293, 9447014293
റാന്നി 04735-227442, 9447049214
തിരുവല്ല 0469-2601303, 9447059203
കോന്നി 0468-2240087, 8547618430
റാന്നി : 04735227442
കൊല്ലം: 0474 2794002
തിരുവനന്തപുരം എമര്‍ജന്‍സി ഓപ്പറേഷന്‍
0471-2364424, Fax: 0471-2364424 ,

ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍:

പത്തനംതിട്ട : 8078808915 (വാട്‌സ്ആപ്പ്), 0468 2322515, 2222515
ഇടുക്കി: 9383463036 (വാട്‌സ്ആപ്പ്), 0486 23311, 2233130
കൊല്ലം: 9447677800 (വാട്‌സ്ആപ്പ്), 0474 2794002
ആലപ്പുഴ: 9595003640 (വാട്‌സ്ആപ്പ്), 0477 2238630
കോട്ടയം: 9446562236 (വാട്‌സ്ആപ്പ്), 0481 2304800
എറണാകുളം: 7902200400 (വാട്‌സ്ആപ്പ്), 0484 2423513, 2433481

***

അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാദൗത്യ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പറുകള്‍

ചെങ്ങന്നൂര്‍: 04772238630, 9495003630, 9495003640
മൂലമറ്റം: 9061566111,9383463036
റാന്നി, പത്തനംതിട്ട: 8078808915
കോഴഞ്ചേരി: 8078808915

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

പത്തനംതിട്ട -ചിറ്റാര്‍ -സീതത്തോട് മേഖല.
എഴുതി സൂക്ഷിക്കേണ്ട നമ്പറുകള്‍.

സീതത്തോട്: -
രേഖാ സുരേഷ് -9747087169
പ്രമോദ് -9496326884
ജോബി T ഈശോ -9846186960

ചിറ്റാര്‍:-
രവികല എബി -9496042662
TK സജി -9495114793

SI ചിറ്റാര്‍: - 9497980228
SI ആങ്ങമൂഴി:-9497980235

KSEB:- 04735258666

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

District Police Chief - 9497996983
Dy SP [Admn.] - 9497990028
DPO - 04682222630
Manager - 9497965289
AA - 9497965328

Dy SP SB - 9497990030
Dy SP DCRB - 9497990031
Dy SP Narcotic Cell - 9497990032
Dy SP Crime Dett. - 9497990029

CI Vanitha Cell - 9497987057
Crime Stopper - 04682327914
AC AR - 9497990259
AR

Next Story

Related Stories