Top

ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിങ്, പരക്കെ അക്രമം

ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിങ്, പരക്കെ അക്രമം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആറുമണിക്കൂർ പിന്നിട്ടപ്പോൾ പലയിടങ്ങളിലും പരക്കെ അക്രമം. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ അനിഷ്ട സംഭവങ്ങൾക്കിടയിയും ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഒരുമണിവരെയുള്ള കണക്കുകൾ പ്രകാരം പോളിങ്ങ് ശതമാണം 39.72 പിന്നിട്ടു.

എട്ടു സീറ്റൂകളിൽ വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ 55.77 ശതമാനം പോളിങ്ങ് രേഖപ്പെട്ടത്തി. നാലു സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിൽ ഉച്ചയോടെ തന്നെ 47.19 ശതമാനം വോട്ടുകളാണ് പോൾചെയ്തത്. മധ്യപ്രദേശിൽ 45.25 ശതമാനമാണ് പോളിങ്ങ്. ബീഹാർ 35.22, ഹരിയാന 39.16, ഉത്തര്‍ പ്രദേശ് 34.30, ബംഗാൾ 55.77, ഡൽഹി 33.51 ശതമാനവുമാണ് പോളിങ്ങ് ശതമാനം. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥിളാണ് ഇന്ന് ജനവിധി തേടുന്ന വിധിയെഴുതും. രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

അതേസമയം, വോട്ടെപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ബംഗാളിൽ ഇതുവരെ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു ബിജെപി പ്രവര്‍ത്തകരും തൃണമൂൺ കോണ്‍ഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഝാര്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെ ഒരു ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആരോപണം തൃണമൂല്‍ നിഷേധിച്ചിട്ടുണ്ട്. രമണ്‍ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ രണ്ടിടങ്ങളിലായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നുമുണ്ട്. മേദിനിപ്പൂരിലെ കാന്തിയിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ പശ്ചിമബംഗാളിലെ ഘട്ടാല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷിന് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. ഭാരതി ഷോഘിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഘര്‍ഷം. രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നടന്‍ ദീപക് ദേവ് അധികാരിയാണ് ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ച രാത്രി ഭാരതി ഘോഷിന്റെ കാറില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ലിസ്റ്റില്‍ ഒപ്പ് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഭാരതി ഇതിന് വിസമ്മതിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ ഭാരതിയെ വളഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട. തള്ളി നിലത്തിടുകയും ചെയ്തതായി പറയുന്നു. രണ്ട് പോളിംഗ് സ്‌റ്റേഷനുകളില്‍ ഭാരതിക്ക് നേരെ ആക്രമണമുണ്ടായി. പോളിംഗ് ഏജന്റിനൊപ്പം അകത്തേയ്ക്ക് പോകാന്‍ തുടങ്ങിയപ്പോളായിരുന്നു ആക്രമണം. ഭാരതി ഘോഷിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പോളിംഗ് ബൂത്തില്‍ വീഡിയോ എടുക്കാന്‍ മൊബൈലുമായി ഭാരതി പോയതായി തൃണമൂലുകാര്‍ ആരോപിക്കുന്നു. കരഞ്ഞുകൊണ്ടാണ് ഭാരതി ഘോഷ് പോളിംഗ് സ്‌റ്റേഷന്‍ വിട്ടത്. സംഭവത്തിൽ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.

ജ്യോതിരാദിത്യ സിന്ധ്യ(കോൺ.), ഷീലാ ദീക്ഷിത്(കോൺ.), അഖിലേഷ് യാദവ് (എസ്.പി) ഡോ. ഹർഷവർധൻ (ബിജെപി.), ജെപി അഗർവാൾ(കോൺ), മീനാക്ഷി ലേഖി(ബിജെപി.), അജയ് മാക്കൻ(കോൺ), മനോജ്തിവാരി (ബിജെപി.), ഗൗതംഗംഭീർ(ബിജെപി), ഹൻസ്രാജ് ഹാൻസ്(ബിജെപി) തുടങ്ങിയവരാണ് ആറാംഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.

Also Read-  ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍

Next Story

Related Stories