UPDATES

വാര്‍ത്തകള്‍

ചട്ടലംഘനങ്ങളിൽ വിവേചനം കാണിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി

താൻ നടത്തിയത് മോദി സർക്കാറിന്റെ നയങ്ങൾക്കെതിരായ വിമർശനമാണ്. അതിൽ വ്യക്തിഹത്യ ഉൾ‌പ്പെടെയുള്ള പരാമർശങ്ങൾ ഇല്ലെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ സംബന്ധിച്ച് നടപടി എടുക്കുന്നതിൽ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ആദിവാസി നിയമവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് നൽകിയ മറുപടിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാഹുലിന്റെ പരാമർശം ചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ആദിവാസി നിയമവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന ചട്ടലംഘനം അല്ലെന്ന് രാഹുൽ മറുപടിയിൽ വ്യക്തമാക്കുന്നു. താൻ നടത്തിയത് മോദി സർക്കാറിന്റെ നയങ്ങൾക്കെതിരായ വിമർശനമാണ്. അതിൽ വ്യക്തിഹത്യ ഉൾ‌പ്പെടെയുള്ള പരാമർശങ്ങൾ ഇല്ല. കമ്മീഷൻ സ്വതന്ത്ര അഭിപ്രായ പ്രകടത്തെ വിലക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം, മോദിക്കെതിരെയും അമിത് ഷാക്കെതിരെയുമുള്ള പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകിക്കുന്നത് വിവേചന പരമായ നടപടിയാണെന്നും ചട്ടലംഘന നോട്ടീസിന് നൽകിയ മറുപടിയില്‍ രാഹുല്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ഏപ്രിൽ 23ന് ഷാഡോളിലെ റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു രാഹുൽ ഗാന്ധിക്ക് കമ്മീഷന്‍ നോട്ടീസ് നൽകിയത്. പൊലീസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നൽകുന്ന പുതിയ നിയമത്തിനു നരേന്ദ്ര മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുന്നു. എന്നിട്ട് പറയുന്നു ആദിവാസികളെ വെടിവച്ചു വീഴ്ത്താവുന്നതാണ്. എന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം.

Also Read- “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍