വാര്‍ത്തകള്‍

ജന്മഭൂമിയുടെ നാലു പേജുകൾ നിറയെ ക്രിമനൽ കേസ് വിവരങ്ങൾ; വായനക്കാരെ ഞെട്ടിച്ച് കെ സുരേന്ദ്രൻ

കലാപശ്രമം, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തന്റെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ നാലു പേജുകളാണ് സുരേന്ദ്രൻ തന്റെ പേരിലുള്ള ക്രിമനൽ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ചത്.

തന്റെ പേരിലുള്ള 240 കേസുകളുടെ വിവരങ്ങളാണ് സുരേന്ദ്രൻ വെളിപ്പെടുത്തിയത്. കലാപശ്രമം, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ളതാണ് കെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ മിക്കതും. റിപ്പോർട്ട് പ്രകാരം തിരുവനനന്തപുരം മൂന്ന്, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശൂര്‍ ആറ്, കോഴിക്കോട് രണ്ട്, മലപ്പുറം ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് 33 എന്നിങ്ങനെയാണ് കേസുകള്‍. സംസ്ഥാനത്ത് മൽസരിക്കുന്നതിൽ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥിയും സുരേന്ദ്രനാണ്.

അതേസമയം, കേസുകളുടെ അതിപ്രസരം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കെ സുരേന്ദ്രന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാവുന്ന ഉയർന്ന തുകയടെ സിംഹഭാഗവും പരസ്യത്തിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ട്. പരസ്യങ്ങൾ നൽകാന്‍ ചുരുങ്ങിയത് 60 ലക്ഷം രൂപ സുരേന്ദ്രന്‍ ചെലവഴിക്കേണ്ടിവരും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് 75 ലക്ഷം രൂപയാണ് നിയമപരമായി ചെലവഴിക്കാന്‍ സാധിക്കുന്നത്. ഈ കണക്ക് പ്രകാരം കണക്കാക്കിയാൽ 5 ലക്ഷം രൂപ മാത്രമേ സുരേന്ദ്രന് പ്രചാരണത്തിനായി ചിലവഴിക്കാന്‍ സാധിക്കൂ. ഇത് സംഘിക്കുന്നത് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹത്തിനെതിരെ ഉപയോഗിക്കാനാവുമെന്നാണ് പ്രധാന വെല്ലുവിളി.‌

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍