TopTop
Begin typing your search above and press return to search.

പി വി അന്‍വറിന്റെ 'രാജി പ്രഖ്യാപനം' ലീഗിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാനുള്ള അവസാന ഗുണ്ടോ?

പി വി അന്‍വറിന്റെ രാജി പ്രഖ്യാപനം ലീഗിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാനുള്ള അവസാന ഗുണ്ടോ?

‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, എംഎൽ‌എ സ്ഥാനം തന്നെ രാജിവയ്കും', പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അന്‍വറിന്റെ വാക്കുകളാണിവ. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. ആത്രത്തോളം ആത്മവിശ്വാസമാണ് ഇത്തവണ പൊന്നാനിയിൽ ഇടതുപക്ഷത്തിനുള്ളത്. ചരിത്രത്തിലാദ്യമായി പൊന്നാനിയിൽ ചെങ്കൊടി പാറിക്കാനാവുമെന്ന വിലയിരുത്തലാണ് എൽഡിഎഫ്.

എന്നാൽ രാഹുൽ ഗാന്ധിയെ ഉൾപ്പെടെ പ്രചരണത്തിന് എത്തിച്ചും, അടിത്തട്ടിലുള്ള പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീറിനായി മുസ്ലീം ലീഗ് പൊന്നാനി മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്. തങ്ങളുടെ ഉറച്ച കോട്ടയിൽ വെല്ലുവിളികൾക്ക് ഇടമില്ലെന്ന വിശ്വാസമാണ് യുഡിഎഫിന്. കുടെ ശബരിമല പശ്ചാത്തലത്തിൽ പരമാവധി വോട്ടുകൾ സമാഹരിക്കാൻ ബിജെപി വി ടി രമയിലൂടെ ബിജെപിയും രംഗത്തിറങ്ങുന്നതോടെ പോരാട്ടം പ്രവചനാതീതമാവുകയാണ് പൊന്നാനിയിൽ.

ന്യൂനപക്ഷ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചാണ് പൊന്നാനിയിൽ ശക്തമായ മത്സരം നടക്കുന്നത്. ഇതിനിടെ സംഭവിക്കാവുന്ന അദൃശ്യമായ പല അടിയൊഴുക്കകൾ ആണ് ഇനി കാണേണ്ടത്. മുത്തലാക്ക് ബില്ലും, രാജ്യത്ത് ന്യുനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയുമാണ് പ്രധാന ചർച്ചാ വിഷയം. ഇതിനിടെ ശബരിമല വിഷയം ഉയർത്തി സാധ്യമായ ഹിന്ദു വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുമാണ് ഇവിടെ പുരോഗമിക്കുന്നത്.

സാമ്പത്തിക സംവരണ ബില്ലിൽ പാർലമെന്റിൽ എതിർ ശബ്ദം ഉയർത്തിയ മുന്ന് അംഗങ്ങളിൽ ഒരാൾ, മുത്തലാക്ക് ബില്ലിനെ എതിർത്ത് സംസാരിച്ച വ്യക്തി മികച്ച പാർലമെന്റേറിയൻ. എന്നിവ ഉയർത്തിക്കാട്ടിയാണ് മുസ്ലീം ലീഗ് പ്രചാരണം കൊഴുപ്പിക്കന്നത്. കുടെ എതിർ സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരായ പരിസ്ഥിതി നിയമ ലംഘനങ്ങളും, മറ്റ് കേസുകളും കൂടെ യുഡിഎഫും ബിജെപിയും ആയുധമാക്കുന്നു. എന്നാൽ കോണ്‍ഗ്രസും ലീഗും തമ്മില്‍ പല ഇടങ്ങളിലും നിലനില്‍ക്കുന്ന പടല പിണക്കങ്ങള്‍ മുന്നണിയെ അലോസരപ്പെടുത്തുന്നുണ്ട്.

ഇതേ മുത്തലാക്ക് ബില്ലും, മണ്ഡലത്തിലെ വികസന പ്രശ്നങ്ങളുമാണ് ഇതുപക്ഷം ആയുധമാക്കുന്നത്. മുത്തലാക്ക് ബില്ല് പരിഗണിച്ചപ്പോൾ പി കെ കഞ്ഞാലിക്കുട്ടി പാർലമെന്റിലെത്താത്തതാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഇടതുപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം. ഇതിന് പുറമെ നാൽപത് വർഷം മണ്ഡലത്തിൽ വികസന മുരടിപ്പാണെന്നും പി വി അന്‍വർ ആവർത്തിച്ച് ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് എസ്ഡിപിഐ നേതാക്കളുമായി പി കെ കുഞ്ഞാലിക്കുട്ടിയും, ഇ ടി മുഹമ്മദ് ബഷീറും നടത്തിയ കൂടിക്കാഴ്ചയും ഇടതുപക്ഷം പ്രചാരണത്തിന് ഉന്നിയിക്കുന്നു. പരാജയം മുന്നിൽകണ്ടാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് ഇടത് പ്രചാരണം. ഇത്തവണ ഇടത് പക്ഷത്തിനുള്ള പിന്തുണ വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും പി വി അൻവർ അവകാശപ്പെടുന്നു. സുരക്ഷിത മണ്ഡലമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് എല്‍ഡിഎഫ് അവകാശവാദം.

കണക്കുകളിൽ പ്രതീക്ഷ വച്ച് ഇടത് പക്ഷം, യുഡിഎഫിന് വിശ്വാസം പാരമ്പര്യത്തിൽ

മണ്ഡല പുനർനിർണയത്തിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തെ വോട്ടുകളുടെ കണക്കിലാണ് ഇടത് പക്ഷത്തിന്റെ വിശ്വാസം. പുനര്‍‌ നിർണയത്തിൽ ലഭിച്ച ശക്തി മുതലാക്കാൻ 2009ല്‍ തന്നെ എൽഡിഎഫ് പൊന്നാനി മോഡൽ പരീക്ഷിച്ചിരുന്നു. പരാജയപ്പെട്ടു, ഏറെ വിമർശനങ്ങള്‍ കേട്ടു, എന്നാലും ലീഗിനെ നേരിടാൻ സാമ്പത്തിക അടിത്തറയുള്ള ഇടത് സ്വതന്ത്രൻ എന്ന തന്ത്രം തന്നെയാണ് എൽഡിഎഫ് തുടർന്ന് പോരുന്നത്.

2009ല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ 82,684 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ 2014ല്‍ 25,410 ആയിക്കുറഞ്ഞു. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടുകൾ‌ വീണ്ടും കുറഞ്ഞു. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം. താനുർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ എൽഡിഎഫിന് ഒപ്പം നിന്നു. കുടെ ശക്തമായ സാന്നിധ്യമുള്ള തൃത്താലയും ഇത്തവണ ഇടത് പക്ഷത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

യുഡിഎഫ് ആത്മവിശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അതിനായി അവര്‍ കണക്കുകളും നിരത്തുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് ഏറെ ചുരുങ്ങി. അതുകൊണ്ടു തന്നെ ആഞ്ഞുപിടിച്ചാല്‍ മണ്ഡലമിങ്ങുപോരുമെന്നൊക്കെ എല്‍ഡിഎഫ് മനക്കണക്ക് കൂട്ടുന്നുണ്ട്. വോട്ട് കണക്ക് വെച്ചു നോക്കിയാല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇടതുപക്ഷം നില മെച്ചപ്പെടുത്തി വരുന്നതും വ്യക്തമാണ്. 73.81 ശതമാനമായിരുന്നു 2014ലെ പോളിംഗ്. ഇ.ടി. മുഹമ്മദ് ബഷീര്‍ 378503 വോട്ടുകള്‍ നേടി. ഇടതു സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ 353093 വോട്ടുകള്‍ കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ഥി കെ. നാരായണന്‍ 75212 വോട്ടുകളും നേടി. 25,410 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇ.ടി നേടിയത്. എന്നാൽ, 26,640 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നേടിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കണക്കുകളും ഇരുമന്നണികളുടെ ഉറക്കം കെടുത്തുന്നുണ്ട്.

ഇത്തവണയും എസ്ഡിപിഐ, പിഡിപി പാർട്ടികൾ മൽ‌സര രംഗത്തുണ്ട്. പതിവിൽ നിന്നും വിപരീതമായ ഉന്നയിക്കാൻ വിഷയങ്ങളും ഇവർക്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷം നേരിടുന്ന അരക്ഷിതാവസ്ഥ തന്നെയാണ് ഇവർ ഉന്നയിക്കുന്ന വിഷയം. യഥാർഥ ന്യൂപക്ഷ സംരക്ഷകർ എന്ന വിഷയമാണ് ഇവർ പ്രധാനമായും ചോദിക്കുന്ന കാര്യം. ഇത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ഇവിടെ എസിഡിപിഐ ലക്ഷ്യമിടുന്നത്. തീർച്ചയായും മുസ്ലീം ലീഗിനായിരിക്കും ഈ ഭീഷണി. വേങ്ങര ഉപതിരഞ്ഞെടുപ്പുിൽ മൂന്നാമതെത്തിയ കെ സി നസീറാണ് പൊന്നാനിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി. ഹാദിയ കേസിലടക്കം സജീവമായി ഇടപെട്ടയാളാണ് കെ.സി. നസീര്‍ എന്നതും വോട്ടർ‌മാർക്കിടയില്‍ സ്വാധീനിക്കാനവുമെന്നാണ് വിലയിരുത്തൽ.

പിഡിപി ആണ് മറ്റൊരു സംഘടന. ഒരിക്കൽ തങ്ങളോടൊപ്പം ചേർത്ത് പൊന്നാനി മോഡൽ പരീക്ഷിച്ച ഇടതുപക്ഷത്തിന് തിരിച്ചടിയാണ് ഈ സാന്നിധ്യം എന്നാണ് വിലയിരുത്തൽ. ഇത്തവണ പിഡിപിയുടെ മുതിർന്ന നേതാവ് പൂന്തുറ സിറാജിനെ തന്നെ മൽസര രംഗത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ തങ്ങളുടെ സ്വന്തം വോട്ടുകളും അസംതൃപത ന്യൂനപക്ഷ വോട്ടുകളും സ്വന്തമാക്കാനാണ് പിഡിപി നീക്കം. എന്നാൽ കഴിഞ്ഞ തവണ മല്‍സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് നില്‍ക്കുകയാണ്. എന്നാൽ സുന്നി വിഭാഗത്തിലെ എപി കാന്തപുരം വിഭാഗം ഇടത് പക്ഷത്തിന് പിന്തുണയ്ക്കുന്ന നിലപാട് അനുകൂലമാവുമെന്ന് പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്.

വോട്ടെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന സർവേകൾ എല്ലാം തന്നെ ഇടത് പക്ഷത്തിന്റെ അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ഇടി മുഹമ്മദ് ബഷീറിന്റെ വിജയം ഇവ പ്രവചിക്കുന്നു. ഇതിന് പുറമേ മണ്ഡലത്തിലെ സ്ഥാനാത്ഥികളെയും അവരുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും അംഗീകരിക്കാൻ കഴിയാത്ത ഒരു വിഭാഗവും മണ്ഡലത്തിൽ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ഇത്തവണ കൂടുതൽ 'നോട്ട' പോൾ ചെയ്യപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനിയെന്നും രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തുന്നു.


Next Story

Related Stories