TopTop
Begin typing your search above and press return to search.

'അമിത് ഷാ കൊലക്കേസ് പ്രതി' വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

അമിത് ഷാ കൊലക്കേസ് പ്രതി വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിയുടെ പരാതി തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസ് അധ്യക്ഷന് ക്ലീൻ ചിറ്റ് നൽകിയത്. മധ്യപ്രദേശിലെ റാലിയിലായിരുന്നു അമിത് ഷായ്ക്കെതിരെ രാഹുൽ വിവാദ പരാമർശം നടത്തിയത്. കൊലക്കേസ് പ്രതിയെ എങ്ങനെയാണ് പുകഴ്ത്താന്‍സാധിക്കുക എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

രാഹുലിന്റെ പരാമർശം ബിജെപി അധ്യക്ഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് കൃഷ്ണ വര്‍ധന്‍ ബ്രംഹ്മഭത്ത് എന്ന ബിജെപി പ്രാദേശിക നേതാവ് കോടതിയെയും സമീപിച്ചിരുന്നു. പരാതിയിൽ രാഹുല്‍ ഗാന്ധിക്ക് അഹ്മദാബാദ് കോടതിയുടെ സമന്‍സ് അയച്ചതിന് പിറകെ കൂടിയാണ് കമ്മീഷന്റെ നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമം 500 പ്രകാരം സമര്‍പ്പിച്ച പരാതിയിൽ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഡിഎസ് ദാബി പറഞ്ഞു. സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്നു അമിത് ഷാ. എന്നാല്‍ 2015ല്‍ ഇദ്ദേഹത്തെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സിബിഐ കോടതി ഉത്തരവ് അന്ന് വാര്‍ത്തയായിരുന്നതായിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിക്കുക എന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം.

എന്നാൽ രാഹുൽ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയ്ക്ക് നിയമപരിജ്ഞാനം കുറവാണെന്നായിരുന്നു പരാമർശത്തിന് അമിത് ഷാ നല്‍കിയ മറുപടി. തന്നെ കേസില്‍ വെറുതെ വിട്ടതാണെന്നും അമിത് ഷാ രാഹുൽ ഗാന്ധിയോടായി പ്രതികരിച്ചു.


Next Story

Related Stories