TopTop
Begin typing your search above and press return to search.

മരണത്തിന്റെ പാളത്തില്‍ നിന്നൊരു രക്ഷപെടുത്തല്‍/വീഡിയോ

മരണത്തിന്റെ പാളത്തില്‍ നിന്നൊരു രക്ഷപെടുത്തല്‍/വീഡിയോ

ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളിലെ രംഗങ്ങളെ വെല്ലുന്നതായിരുന്നു ലോനാവാല സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്. ലോനാവാല റയില്‍വേ സ്റ്റേഷനിലെ സിസി ടിവിയില്‍ പതിഞ്ഞ രംഗങ്ങള്‍ ആരെയും ഒന്നു ഞെട്ടിക്കുന്നതാണ്. സ്റ്റേഷനില്‍ നിന്ന് വേഗത്തില്‍ ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടി പ്ലാറ്റ്ഫോമിലേക്ക് ചാടി. തലനാരിഴയ്ക്കാണ് ട്രെയിനിനടിയിലേക്ക് വീഴാതെ പെണ്‍കുട്ടി രക്ഷപ്പെട്ടത്. അശ്രദ്ധമായി ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ പെണ്‍കുട്ടി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. അടുത്തുകൂടി പാഞ്ഞുപോയ ട്രെയിന്‍ ശരീരത്തില്‍ ചെറുതായി തട്ടി പെണ്‍കുട്ടി പ്ലാറ്റ്ഫോമിന്‍റെ അറ്റത്തേക്ക് തെന്നിനീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. പ്ളാറ്റ്ഫോമിലുണ്ടായിരുന്ന പോലീസുകാരന്‍ പെണ്കു‍ട്ടിയെ വലിച്ച് പുറത്തേക്കിട്ടു. തിങ്കളാഴ്ച രാവിലെ കാകിനട എക്സ്പ്രസ് സ്റ്റേഷനില്‍ നിന്ന് നീങ്ങുന്നതിനിടെയായിരുന്നു സംഭവം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ട്രയിന്‍ അപകടങ്ങള്‍ മൂലം 33445 മരണങ്ങളാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയവരാണ് മരിച്ചവരില്‍ 15 ശതമാനവും. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ വാതില്‍ തുറന്നിട്ടത് വഴിയുണ്ടായ അപകടമാണ് കൂടുതലും. റയില്‍വേ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം സോണല്‍ റയില്‍വേയുടെ സേഫ്റ്റി വിഭാഗത്തില്‍ 122763 ഒഴിവുകളാണുള്ളത്. 15 ശതമാനത്തില്‍ അധികം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.



വീഡിയോ കാണാന്‍:

https://goo.gl/rLqUPa



Next Story

Related Stories