TopTop
Begin typing your search above and press return to search.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹായം തേടി, പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയി; സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരേ ഗുരുതര ആരോപണങ്ങള്‍

കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹായം തേടി, പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയി; സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരേ ഗുരുതര ആരോപണങ്ങള്‍

റംസി ആത്മഹത്യ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതിനു പിന്നാലെ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ഒളിവില്‍. കഴിഞ്ഞ ദിവസം ഇവര്‍ ഈ കേസില്‍ നിന്നും രക്ഷപ്പടുന്നതിനായി രാഷ്ട്രീയ സഹായം തേടിയതിന്റെ വിവരവും പുറത്തു വന്നിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ സഹായമാണ് ലക്ഷ്മി പ്രമോദ് തേടിയത്. കോണ്‍ഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാലത്തറ രാജീവിനെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മയിലക്കാട് ഷായെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഈ വിവരം രാജീവ് തന്നയാണ് വ്യക്തമാക്കുന്നത്. നേരത്തെ കൊല്ലം ജില്ല പൊലീസ് മേധാവിക്ക് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലും ലക്ഷ്മി പ്രമോദിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ലക്ഷ്മിയെ കേസില്‍ രണ്ടാം പ്രതിയാക്കണമെന്നായിരുന്നു റംസിയുടെ മാതാവ് നദീറയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുന്നതിലും ലക്ഷ്മിക്ക് മുഖ്യപങ്കുണ്ടായിരുന്നുവെന്നാണ് പരാതി.

റംസിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസിലെ ഒന്നാം പ്രതി ഹാരിസ് മുഹമ്മദിന്റെ സഹോദര ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ഇവരു റംസിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ടിക് ടോക് വീഡിയോയൊക്കെ സമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. ലക്ഷ്മിയും റംസിയും തമ്മിലുള്ള സന്ദേശം കൈമാറലും സംഭാഷണങ്ങളും കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് പൊലീസ് പറയുന്നത്.

സീരിയല്‍ താരമായ ലക്ഷ്മി ഷൂട്ടിംഗിന് പോകുമ്പോള്‍ റംസിയെ വീട്ടില്‍ ചെന്നു കൂട്ടിക്കൊണ്ടു പോകുമായിരുന്നു. ഇവരുടെ കുഞ്ഞിനെ നോക്കാന്‍ വേണ്ടിയായിരുന്നു റംസിയെ കൂടെക്കൂട്ടിയിരുന്നത്. കുഞ്ഞിനെ നോക്കുന്ന ആയ എന്ന നിലയിലാണ് റംസിയെ ലക്ഷ്മി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരം യാത്രകളില്‍ റംസിക്കും ലക്ഷ്മിക്കുമൊപ്പം ഹാരിസും പോകുമായിരുന്നു. ഈ സമയങ്ങളില്‍ ഹാരിസ് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കും ചെയ്തിരുന്നു.

ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് റംസി ഹാരിസില്‍ നിന്നും ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനായി കൂട്ടു നിന്നതും ലക്ഷ്മി പ്രമോദ് ആയിരുന്നുവെന്നാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ വേണ്ടി ആശുപത്രയില്‍ ഹാജരാക്കിയ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും ഹാരിസിന് ലക്ഷ്മി പ്രമോദ് സഹായം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.

ലക്ഷ്മിയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് വീണ്ടും ലക്ഷ്മിയെ വിധേയയാക്കാനിരിക്കെയാണ് അവര്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നത്. അടുത്ത ദിവസം തന്നെ ലക്ഷ്മിയുള്ളപ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. നിലവില്‍ ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പിതാവ്, മാതാവ്, സഹോദരന്‍, സഹോദരന്റ ഭാര്യ എന്നിവരും മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരാണെന്നാണ് റംസിയുടെ മാതാപിതാക്കള്‍ പറയുന്നത്.


Next Story

Related Stories