വായിച്ചോ‌

കടലിന് കുറുകെയുള്ള നീളം കൂടിയ പാലം: ഹോങ്കോങില്‍ നിന്ന് മക്കാവുവിലേക്ക്

Print Friendly, PDF & Email

ഹോങ്കോങില്‍ നിന്ന് മകാവുവിലേയ്ക്കും സുഹായിലേയ്ക്കുമുള്ള യാത്രയ്‌ക്കെടുക്കുന്ന സമയദൈര്‍ഘ്യം മൂന്ന് മണിക്കൂറില്‍ നിന്ന് അര മണിക്കൂറായി കുറയുമെന്നാണ് പറയുന്നത്.

A A A

Print Friendly, PDF & Email

കടലിന് കുറുകെയുള്ള പാലങ്ങളില്‍ ലോകത്തില്‍ ഏറ്റവും നീളം കൂടിയത് ചൈന ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ചൈനയ്ക്ക് കീഴില്‍ വരുന്ന സ്വയംഭരണപ്രദേശമായ ഹോങ്കോങില്‍ നിന്ന് മക്കാവു ദ്വീപിലേക്കാണ് കടലിന് മുകളിലൂടെയുള്ള ഈ പാലം. ചൈനയുടെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണിത്. ഇതോടെ മക്കാവുവിലേയ്ക്കുള്ള ഷിപ്പ്, ഫെറി സര്‍വീസുകളുടെ പ്രാധാന്യം കുറയും. പാലത്തിന്റെ ഭാഗമായി 22.9 കിലോമീറ്റര്‍ ദൂര്‍ ഭൂഗര്‍ഭ ടണല്‍ വരുന്നുണ്ട്. മുകളില്‍ കാണുന്ന ഭാഗത്തിന് 29.6 കിലോമീറ്റര്‍ നീളം. മൊത്തം പിന്നിടുന്ന ദൂരം 55 കിലോമീറ്റര്‍.

ഹോങ്കോങില്‍ നിന്ന് മകാവുവിലേയ്ക്കും സുഹായിലേയ്ക്കുമുള്ള യാത്രയ്‌ക്കെടുക്കുന്ന സമയദൈര്‍ഘ്യം മൂന്ന് മണിക്കൂറില്‍ നിന്ന് അര മണിക്കൂറായി കുറയുമെന്നാണ് പറയുന്നത്. സുരക്ഷാപരിശോധനകള്‍ മിക്കതും പൂര്‍ത്തിയായതായി ചൈനീസ് അധികൃതര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കകം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പാലത്തിന്റെ മാനേജ്‌മെന്റ് ബ്യൂറോ ഡയറക്ടര്‍ സു യോങ്‌ലിങ് ഷാങ്ഹായ് ഡെയ്‌ലിയോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലവും ചൈനയില്‍ തന്നെയാണ്. ഷാനഗ്ഹായ് – നാന്‍ജിംഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡോന്‍ഗ്ഹായ് പാലം 165 കിലോമീറ്റര്‍ നീളത്തിലുള്ളതാണ്.

വായനയ്ക്ക്: https://goo.gl/XLjM6j

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍