TopTop
Begin typing your search above and press return to search.

നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന് അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്.” 2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് ബര്‍ണാണ്ട് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു.

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സിന്‍റെ മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍.

അതിജീവനത്തിന്റെ അഞ്ചു അധ്യായങ്ങള്‍ താഴെ വായിക്കാം;

“ചെറുബോട്ടുകളിലായി ഞങ്ങള്‍ 32 പേരാണ് അന്ന് ഒന്നിച്ച് പണിക്കിറങ്ങാന്‍ തീരുമാനിച്ചത്. ഞാനും ലോറന്‍സ് ആന്റണിയെന്ന എന്റെ കൂട്ടുകാരനും ഒരു വള്ളത്തില്‍. മൂന്നും നാലും പേര്‍ കയറി മറ്റ് ആറ് വള്ളങ്ങളും. ഞങ്ങള്‍ കഴിഞ്ഞ ദിവസത്തെ കോളിന്റെ തുടര്‍ച്ച തേടിയാണ് തീരത്തു നിന്നും യാത്ര തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ പൂന്തുറയില്‍ നിന്നും മാത്രമല്ല, എല്ലാ തീരങ്ങളില്‍ നിന്നും പുറപ്പെടുന്നത് പ്രതീക്ഷകളോടെ തന്നെയാണ്”.

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

“ഒടുവില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അങ്ങകലെ ഒരു കപ്പലിന്റെ വെളിച്ചം കണ്ടു. അത് അടുത്തു വരുമെന്ന് ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ രണ്ട് പേരും കാത്തിരുന്നെങ്കിലും കപ്പലാണോയെന്ന് ഞങ്ങളുടെ കണ്ണുകള്‍ക്ക് പോലും തിരിച്ചറിയാനാകാത്തത്ര ദൂരെയായിരുന്നു അത്. കൂടാതെ മൂടല്‍ മഞ്ഞ് കാരണം അടുത്തിരിക്കുന്ന ലോറന്‍സിനെ എനിക്ക് പോലും കാണാനാകില്ലായിരുന്നു. അപ്പോള്‍ പിന്നെ അവരെങ്ങനെ കാണും? കടലിരമ്പത്തില്‍ ഞങ്ങളുടെ അലറി വിളിക്കലുകള്‍ക്കും യാതൊരു പ്രയോജനമില്ലായിരുന്നു.”

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍

“ഞങ്ങളുടെ അടുക്കലേക്ക് സാവധാനത്തിലെത്തിയ കപ്പല്‍ എന്നാല്‍ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് പോകുകയായിരുന്നു. ഇതോടെ നേരത്തെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് കരഞ്ഞ ഞങ്ങള്‍ മരണഭയം കൊണ്ട് കരയാന്‍ തുടങ്ങി. ഈ കപ്പലും പോയതോടെ ഞങ്ങള്‍ രണ്ട് പേര്‍ക്കും പ്രതീക്ഷകളെല്ലാം ഇല്ലാതായി. ഇനി ആരും നമ്മളെ രക്ഷിക്കാന്‍ വരില്ലെന്ന് ലോറന്‍സ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടുമിരുന്നു. എന്നാല്‍ ഞാന്‍ അവനോട് പറഞ്ഞത്, ദൈവമുണ്ടെടാ നമുക്കെന്നാണ്.”

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു

“ലോറന്‍സിന്റെ ആത്മബലം നഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലായി. ജീവിതത്തിലാദ്യമായി ലോറന്‍സ് ആന്റണിയെന്ന സുഹൃത്ത് നിസ്സഹായനായി ഇരുന്ന് കരയുന്നത് ഞാന്‍ കണ്ടു. അവന്‍ കൂടെയുണ്ടെന്നതാണ്, അവന്റെ ആത്മബലമാണ് അത്രയും നേരം എന്നെയും ജീവിപ്പിച്ചത്. അതില്ലാതാകുന്നതോടെ ഞാനും ഇല്ലാതാകുന്നതായി എനിക്ക് മനസിലായി.”

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍

“ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ നിന്നും അവസാനം ലഭിച്ചയാളായിട്ടും സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണ് എനിക്കുള്ളത്. ഇനിയെനിക്ക് കടലില്‍ പോകാനാകില്ല. ഇപ്പോഴുള്ള നടുവ് വേദന മൂലം ഒരു സ്റ്റെപ്പ് കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. എനിക്ക് മാത്രമല്ല, ഈ ദുരന്തത്തില്‍പ്പെടാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പോലും പൂന്തുറ തീരത്തുനിന്നും ഇനി കടലില്‍ പോകാനാകാത്ത അവസ്ഥയാണ് ഉള്ളത്.”

ഇനിയെന്ത്? ഒഖി സമയത്ത് കടലിനെ അതിജീവിച്ചവനോട് കരയിലെ അധികാരികള്‍ ചെയ്യുന്നത്


Next Story

Related Stories