കേരള ലോട്ടറി നറുക്കെടുപ്പും ചിട്ടിലേലവും മാറ്റിവെക്കും: തോമസ് ഐസക്

അഴിമുഖം പ്രതിനിധി

500-ന്റെയും 1000-ന്റെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കേരള ലോട്ടറി നറുക്കെടുപ്പും കെഎസ്എഫ്ഇ ചിട്ടിലേലവും മാറ്റിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജനങ്ങളില്‍ നിന്ന് നിയമപരമല്ലാത്ത പണം സ്വീകരിക്കാന്‍ കഴിയാത്തതിനാലാണ് നറുക്കെടുപ്പും ചിട്ടിലേലവും മാറ്റിവെക്കുന്നതെന്ന് ഐസക് വ്യക്തമാക്കി.

രണ്ടു ദിവസത്തേക്കാണ് നറുക്കെടുപ്പും ചിട്ടിലേലവും മാറ്റിവെക്കുന്നത്. ഇന്നലെ വിറ്റഴിച്ച ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരത്തിന് ആശങ്കപ്പെടെണ്ടെന്നും പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടന്നും ധനമന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള പുതിയ പ്രഖ്യാപനം കാരണം പല ബുദ്ധിമുട്ടുകളുമുണ്ടാകും. ട്രഷറികളുടെ പ്രവര്‍ത്തങ്ങളെ ഇത് ബാധിക്കുമെന്നതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലേല നടപടികളുള്‍പ്പടെയുള്ള പല സാമ്പത്തിക ഇടപാടുകളും താല്‍ക്കാലികമായി മാറ്റിവയ്ക്കുമെന്നും ഐസക് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍