എല്‍വി പ്രസാദ് ഫിലിം ആന്‍ഡ് ടിവി അക്കാദമിയിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ചലചിത്രങ്ങള്‍ക്ക് അംഗീകാരമായി എട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്‍റ്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം. അവിനാഷ് കുമാര്‍,പ്രഭാസ് എന്‍,സജീവ് കുമാര്‍ എംഎസ് എന്നിവര്‍ നിര്‍മ്മിച്ച ,സംസാരശേഷിയില്ലാത്ത ഒരച്ഛനും മകളും ഒരുമിച്ചു നടത്തുന്ന അവസാന യാത്രയിലെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ പകര്‍ത്തിയ മടക്കം എന്ന ചിത്രവും ബാലു ബിഎ,ഷാന്‍ മുഹമ്മദ് , വീരേഷ് ഐവി നിര്‍മ്മിച്ച ഒരു കുട്ടിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന പ്രതിബിംബം എന്ന ചിത്രവുമാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് പാത്രമായത്.അക്കാദമിയില്‍ നിന്നുള്ള അര്‍ദ്ധവിരാമം എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
മികവു തെളിയിച്ച് എല്‍വി പ്രസാദ് ഫിലിം ആന്‍ഡ് ടിവി അക്കാദമി

Next Story