TopTop
Begin typing your search above and press return to search.

എം ആര്‍ മുരളി പാലക്കാട് ജില്ലാ കമ്മിറ്റിയില്‍

എം ആര്‍ മുരളി പാലക്കാട് ജില്ലാ കമ്മിറ്റിയില്‍

അഴിമുഖം പ്രതിനിധി

വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയും പിന്നീട് പാര്‍ട്ടി തിരിച്ചെടുക്കുകയും ചെയ്ത എം ആര്‍ മുരളിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുരളിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കാര്യമായ പരാതികളൊന്നും തന്നെ ഉണ്ടായില്ലെന്നാണ് അറിയുന്നത്. പാര്‍ട്ടി വിട്ടുപോയ മുരളിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് ചരിത്രനേട്ടമെന്നാണ് ജില്ലാ സമ്മേളനത്തില്‍ വിലയിരുത്തപ്പെട്ടത്. 2008 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മുരളി ജനകീയ വികസനസമിതി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

അതേസമയം മുണ്ടൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഗോകുല്‍ദാസിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. വിമതപ്രവര്‍ത്തനം ആരോപിച്ച് ഗോകുല്‍ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


Next Story

Related Stories