TopTop
Begin typing your search above and press return to search.

1997 ജനുവരി 23: മഡെലിന്‍ ആല്‍ബ്രൈറ്റ് അമേരിക്കയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

1997 ജനുവരി 23: മഡെലിന്‍ ആല്‍ബ്രൈറ്റ് അമേരിക്കയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ വിദേശകാര്യങ്ങളില്‍ യുഎസിനെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി 1997 ജനുവരി 23ന് മഡലെയ്‌നെ ആല്‍ബ്രൈറ്റ് മാറി. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റ്‌ ആയിരിക്കെ യുഎസിന്റെ 64-ാമത് സ്റ്റേറ്റ് സെക്രട്ടറിയായി അവര്‍ ചുമതലയേറ്റു. ഒരു വലിയ നിര പ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട്, ദൃഢനിശ്ചയമുള്ള, വാചാലയായ ഒരു പ്രശ്‌ന പരിഹാരകയാണ് താനെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

1937 ല്‍ പ്രാഗില്‍ മരിയ ജാന കോര്‍ബല്‍ എന്ന പേരിലാണ് മഡലെയ്‌നെ ആര്‍ബ്രൈറ്റ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ നാസികള്‍ തങ്ങളുടെ രാജ്യം ആക്രമിച്ചതിനെ തുടര്‍ന്ന് കുട്ടിയായിരുന്ന അവരും കുടുംബവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുദ്ധത്തിന്റെ കാലഘട്ടം അവര്‍ ഇംഗ്ലണ്ടിലാണ് ചിലവഴിച്ചത്. വെല്ലെസ്ലി കോളേജിലും കൊളംബിയ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഒരു മുന്‍ പ്രൊഫസറുടെ നിര്‍ബന്ധപ്രകാരം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1993ല്‍, ആല്‍ബ്രൈറ്റ് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡറായി മാറി. കത്തോലിക്ക വിശ്വാസിയായാണ് മഡലെയ്‌നെ വളര്‍ത്തപ്പെട്ടതെങ്കിലും തന്റെ മാതാപിതാക്കള്‍ ജൂതമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മാറിയതാണെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. ഹോളോകോസ്റ്റിന്റെ കാലത്ത് അവരുടെ മൂന്ന് പൂര്‍വീകര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച് കൊല്ലപ്പെട്ടിരുന്നതായും അവര്‍ മനസിലാക്കി. അന്നത്തെ ചെക്കസ്ലോവാക്യയിലേക്ക് മടങ്ങിപ്പോയ കോര്‍ബലുകള്‍, 1948ല്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയതോടെ അവര്‍ വീണ്ടും പോരാട്ട സജ്ജരായി. തിരികെ അമേരിക്കയിലെത്തിയ കുടുംബം കോളറാഡോയിലെ ഡെന്‍വറില്‍ പാര്‍പ്പുറപ്പിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായി ജോലി നോക്കിയിരുന്ന മഡെലെയ്‌നയുടെ പിതാവ് ജോസെഫ്, ഡെന്‍വര്‍ സര്‍വകലാശാലയിലെ ഒരു പ്രഗത്ഭ പ്രൊഫസറായി മാറി. വളരെ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്ന മഡെലെയ്‌നെ മാസാച്ച്യുസെറ്റ്‌സിലെ വെല്ലെസ്ലി കോളേജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നേടി. 1959ല്‍ വെല്ലസ്ലിയില്‍ നിന്നും ഹോണേഴ്‌സോടെ ബിരുദം നേടിയ മഡെലെയ്‌നെ കുറച്ച് കാലത്തിനുള്ളില്‍ ജോസഫ് ആല്‍ബ്രൈറ്റിനെ വിവാഹം കഴിച്ചു.

മക്കളായ ഇരട്ടകള്‍ ആലിസിനെയും ആനിനെയും ഇളയവള്‍ കാതറീനയെയും വളര്‍ത്തുന്നതിനിടയില്‍ അവര്‍ റഷ്യന്‍ ഭാഷയിലും അന്താരാഷ്ട്ര ബന്ധങ്ങളിലും പഠനം തുടര്‍ന്നു. 1968ല്‍ റഷ്യന്‍ പഠനങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ അവര്‍ 1976 ഓടെ പബ്ലിക് ലോയിലും ഗവണ്‍മെന്റിലും എംഎയും പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. 1972ല്‍, വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ഡമോക്രാറ്റിക് സെനറ്റര്‍ എഡ്മണ്ട് മുസ്‌കിയുടെ നിയമസഭ സഹായിയായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. നാലു വര്‍ഷത്തിന് ശേഷം, പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ഭരണകാലത്ത് ദേശീയ സുരക്ഷ കൗണ്‍സിലിനായി ജോലി ചെയ്യുന്നതിന് വേണ്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ബിഗ്നീവ് ബ്രസെസിന്‍സ്‌കി (കൊളംബിയയിലെ മുന്‍ പ്രൊഫസര്‍) അവരെ കൂടെ കൂട്ടി. എന്നാല്‍ 1980കളില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭരണം നഷ്ടപ്പെട്ടതോടെ അവര്‍ സ്വകാര്യമേഖലയിലേക്ക് മാറുകയും വിവിധ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കാര്യ പ്രൊഫസറായി ചേര്‍ന്ന അവര്‍ക്ക് അവിടെ നിന്നും നാല് തവണ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചു. ഇതേ സമയം അവരും ഭര്‍ത്താവും വേര്‍പിരിഞ്ഞു. അവര്‍ വളരെ പെട്ടെന്ന് തന്നെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന വിദേശനയ ഉപദേശകയായി തീര്‍ന്നു. മറ്റ് അംഗീകരാങ്ങള്‍ക്ക് പുറമെ, 1988ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൈക്കിള്‍ ഡ്യൂകാകിസിന്റെ ഉപദേശകരില്‍ ഒരാളായും അവര്‍ പ്രവര്‍ത്തിച്ചു.

1992ല്‍, ഐക്യരാഷ്ട്ര സഭയുമായുള്ള യുഎസ് ബന്ധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചമുതല ആല്‍ബ്രൈറ്റിനെ നിയുക്ത പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഏല്‍പ്പിച്ചുകൊടുത്തു. ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ സ്ഥിരം പ്രതിനിധിയായി 1993ല്‍ ഔദ്ധ്യോഗികമായി ചുമതലയേറ്റ അവര്‍, പെട്ടെന്ന് തന്നെ അവഗണിക്കാനാവാത്ത ശക്തിയായി സ്വയം വളര്‍ന്നു. 1996ല്‍, ആല്‍ബ്രൈറ്റിന്റെ വിദേശനയ വൈദഗ്ധ്യത്തെ വീണ്ടും ആശ്രയിച്ച പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, അവരെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. തന്റെ ഭരണകാലത്ത്, ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജനാധിപത്യം ഉറപ്പോക്കുന്നതിനും വേണ്ടി വാദിച്ച ആല്‍ബ്രൈറ്റ്, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്ന് ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളിലേക്ക് ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിനായി പോരാടുകയും ചെയ്തു. ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന അമേരിക്കയുടെ ആദ്യ സ്‌റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ 2000 ഒക്ടോബറില്‍ അവര്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു. നയതന്ത്രം, ജനാധിപത്യം, ലോകകാര്യങ്ങള്‍ എന്നീ മേഖലകളില്‍ നടത്തിയ സംഭാവനകളുടെ പേരില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഹോണററി ബിരുദങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012ല്‍, സ്വാതന്ത്ര്യത്തിനുള്ള പ്രസിഡന്റിന്റെ പുരസ്‌കാരം നല്‍കി പ്രസിഡന്റ് ബാരക് ഒബാമ അവരെ ആദരിച്ചു.


Next Story

Related Stories