പുതിയ സിനിമയ്ക്കായി മനസും ശരീരവും പരുവപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നടന് മാധവന്. ഇതുവരെയുള്ള കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ് ചെയ്യാന്‍ പോകുന്നതെന്നാണ് മാധവന് പറയുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണനായാണ് മാധവന് എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. എസ്എസ് രാജമൗലി, അനന്ത് മഹാദേവന് തുടങ്ങിയവരില്‍ ആരെങ്കിലും ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഭാരം കുറക്കുന്നതിലും കൂട്ടുന്നതിലുമെല്ലാം മികവ് തെളിയിച്ച ആമിര്‍ ഖാനുമായി മാധവന് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രായമായ സമയത്ത് ഭാരം കൂടുതല്‍ വേണം. ഇത് ആദ്യം ചിത്രീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ആമിര്‍ ഉപദേശിച്ചു. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ത്രിഭാഷാ ചിത്രമായാണ് ചാരക്കേസ് സിനിമ വരുന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു: മാധവന് നമ്പി നാരായണനാകും

Next Story